പറവൂര്‍ പീഡനം: ആറാം ഘട്ട വിചാരണ തുടങ്ങി

കൊച്ചി: പ്രായപൂ൪ത്തിയാകാത്ത പറവൂ൪ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ ആറാം ഘട്ട വിചാരണ തുടങ്ങി. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ ആദ്യ സാക്ഷിയായി വിസ്തരിച്ചാണ് വിചാരണ നടപടികൾ തുടങ്ങിയത്. പെൺകുട്ടിയുടെ മാതാപിതാക്കളായ പറവൂ൪ വാണിയക്കാട് ചൗഡിപ്പറമ്പിൽ സുധീ൪, സുബൈദ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇവ൪ക്ക് പുറമെ ഇടനിലക്കാരായ കോഴിക്കോട് കോടഞ്ചേരി ചെമ്പ് കടവ് പുത്തൻകോട്ടക്കൽ സ്വദേശിനി ഖദീജ (50), ചേ൪ത്തല തൈക്കാട്ടുശേരി കോലുത്തറ വീട്ടിൽ സീനത്ത് (36), പെൺകുട്ടിയെ പീഡിപ്പിച്ച ചാലക്കുടി പ്ളാവറ വീട്ടിൽ വിൽസൺ (40) എന്നിവരെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി പി.ജി.അജിത്കുമാ൪ വിചാരണ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.