റെയോ ഡെ ജനീറോ: ഒരു നെയ്മ൪ പോയാലൊന്നും കുലുങ്ങുന്നതല്ല ബ്രസീലിയൻ ഫുട്ബാൾ. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ഈ മണ്ണിൽ ഇനിയുമേറെ നെയ്മറുമാ൪ ബൂട്ടുകെട്ടി വളരുമെന്ന് വിശ്വസിക്കുന്നവരാണ് ബ്രസീലുകാ൪. നെയ്മറിൻെറ പഴയ ക്ളബായ സാൻേറാസിനുമുണ്ടായിരുന്നു ആ വിശ്വാസം. അതുകൊണ്ടുതന്നെ നെയ്മറിനു പകരക്കാരനെ കണ്ടത്തൊൻ അവ൪ക്ക് കുറച്ചുനാളുകൾ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ. രൂപത്തിലും ഭാവത്തിലും ശൈലിയിലും ഗോൾവേട്ടയിലും നെയ്മറെ ഓ൪മിപ്പിക്കുന്ന നീൽട്ടൺ എന്ന കൗമാരതാരത്തിൽ സാൻേറാസിൻെറ പ്രതീക്ഷകൾ കേന്ദ്രീകരിച്ചു തുടങ്ങുകയാണ്.
തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത്, പ്രതിഭാധനനായ നീൽട്ടൺ വളരുമെന്ന് സാൻേറാസിന് ഉറപ്പുണ്ട്. നെയ്മറുടെ അതേ ഹെയ൪ സ്റ്റൈൽ മാത്രമല്ല, ഈ 19കാരന് സ്വന്തമായുള്ളത്. ബാഴ്സലോണ താരത്തിൻേറതിനു സമാനമായ പന്തടക്കവും ഏറക്കുറെ അതേ അളവിൽ നീൽട്ടണുമുണ്ട്. പിന്നെ, അസാധ്യമെന്നു തോന്നുന്ന ആംഗ്ളുകളിൽനിന്ന് വലയിലേക്ക് വെടിയുതി൪ക്കാനുള്ള പാടവവും നെയ്മറിൻെറ അതേ 11ാം നമ്പ൪ ജഴ്സിയും. മുൻഗാമിയെപ്പോലെ നൈസ൪ഗികമായ കേളീമികവ് വേണ്ടുവോളമുള്ള നീൽട്ടൺ സാൻേറാസിൽ പുതിയ ‘സംഭവ’മായി മാറുമെന്ന് കരുതുന്നവരേറെ.
സാൻേറാസിനുവേണ്ടി ആറു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ ഈ പുതുമുഖം. എന്നാൽ, മൂന്നു മിന്നുന്ന ഗോളുകൾ ഇതിനകം നീൽട്ടൺ തൻെറ പേരിൽ കുറിച്ചുകഴിഞ്ഞു. നെയ്മറെപ്പോലെ സെൻട്രൽ സ്ട്രൈക്കറായോ വിങ്ങറായോ ഒക്കെ കളിക്കാൻ നീൽട്ടണും റെഡി.
പോ൪ചുഗീസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സാൻേറാസ് 1-4ന് ജയിച്ചുകയറിയപ്പോൾ രണ്ടു ഗോൾ നീൽട്ടൻെറ വകയായിരുന്നു. അതിൽ ഒരുഗോൾ ബോക്സിനു പുറത്തുനിന്ന് ഒന്നാന്തരം പന്തടക്കത്തോടെ എതി൪ഡിഫൻഡറെ കബളിപ്പിച്ച് മുന്നേറി തൊടുത്ത തക൪പ്പൻ ആംഗുല൪ ഷോട്ടിലൂടെയായിരുന്നു.
14ാം വയസ്സുമുതൽ സാൻേറാസിൻെറ അക്കാദമിയിൽ കളി പഠിക്കുന്നുണ്ട് ഈ മിടുക്കൻ. നെയ്മ൪ ബാഴ്സയിലേക്ക് കൂടുമാറിയതോടെയാണ് ഫസ്റ്റ് ടീമിലേക്ക് സാൻേറാസ് നീൽട്ടണിന് ഇടം നൽകിയത്. 2013ൽ കോപാ സാവോപോളോ ജൂനിയ൪ ടൂ൪ണമെൻറിൽ ടോപ്സ്കോററായിരുന്നു നീൽട്ടൺ. അന്ന് സെമിയിൽ പാൽമീറാസിനെതിരെ ഹാട്രിക് സ്വന്തമാക്കി. കളിയിലെ മികവും നെയ്മറുമായുള്ള സാദൃശ്യവുംകൊണ്ട് ‘പുതിയ നെയ്മ൪’ എന്ന് ആളുകൾ വിശേഷിപ്പിക്കാൻ തുടങ്ങി. സാൻേറാസ് ആരാധകരാകട്ടെ ഒരു പടി കൂടി കടന്ന് ‘നെയ്മറിൻെറ ക്ളോൺ’ എന്നാണ് പുതിയ താരോദയത്തെ വിളിക്കുന്നത്.
ചെൽസിയും മാഞ്ചസ്റ്റ൪ യുനൈറ്റഡും ടോട്ടൻഹാം ഹോട്സ്പറുമടക്കം ക്ളബ് ഫുട്ബാളിലെ വമ്പൻ ടീമുകൾ കുറച്ചുകാലം മുമ്പേ നീൽട്ടണെ നോട്ടമിട്ടിട്ടുണ്ട്. ടോട്ടൻഹാം ഇപ്പോഴും ഈ അഞ്ചടി അഞ്ചരയിഞ്ചുകാരനുവേണ്ടി ശക്തിയായി രംഗത്തുണ്ട്. സാൻേറാസുമായി 50 ലക്ഷം പൗണ്ടിൻെറ വിടുതൽ കരാറിലാണ് നീൽട്ടൺ ഒപ്പുവെച്ചിരിക്കുന്നത്. സാൻേറാസിൽ പുതിയ താരപരിവേഷവും മുഖ്യറോളുമുള്ള നീൽട്ടൺ ഉടൻ ക്ളബ് വിടാൻ ഒരുങ്ങില്ളെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന.
നെയ്മറിന് 11ാം നമ്പ൪ കുപ്പായം
മഡ്രിഡ്: ബാഴ്സലോണയിൽ ബ്രസീലിയൻ സൂപ്പ൪ താരം നെയ്മ൪ അണിയുക 11ാം നമ്പ൪ ജഴ്സി. മിഡ്ഫീൽഡ൪ തിയാഗോ അൽകൻററ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയതിനെ തുട൪ന്നാണ് 11ാം നമ്പ൪ നെയ്മറിന് ലഭിക്കുന്നത്. ഡേവിഡ് വിയ്യ അത്ലറ്റികോ മഡ്രിഡിലേക്ക് മാറിയതിനെ തുട൪ന്ന് ഏഴാം നമ്പ൪ കുപ്പായവും ലഭ്യമായിരുന്നെങ്കിലും 11നോടായിരുന്നു യുവസ്ട്രൈക്ക൪ക്ക് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.