ദുബൈ: മഴ തോ൪ന്നിട്ടും മരം പെയ്യുന്ന ആഷസ് പരമ്പരയിലെ പ്രഥമ ടെസ്റ്റിൽ അമ്പയ൪മാ൪ ഭീമാബദ്ധങ്ങൾ വരുത്തിയതായി ഐ.സി.സിയുടെ കുറ്റ സമ്മതം. ഇംഗ്ളണ്ട് 14 റൺസിൻെറ വിജയം ആഘോഷിച്ച മത്സരത്തിൽ, ശരിയായ തീരുമാനങ്ങൾ മാത്രമുണ്ടാവേണ്ട അമ്പയ൪മാരിൽ നിന്ന് ഏഴ് പിഴവുകളാണ് സംഭവിച്ചത്. ഇവയിൽ നാലെണ്ണം റിവ്യൂ വഴി തിരുത്തപ്പെട്ടപ്പോൾ ജൊനാഥൻ ട്രോട്ടിൻെറ അനുവദിക്കപ്പെടാത്ത എൽ.ബി.ഡബ്ള്യു, സ്റ്റുവ൪ട്ട് ബ്രോഡിനെ സ്ളിപ്പിൽ പിടിച്ചിട്ടും കളി തുടരാൻ അനുവദിച്ചത്, എൽ.ബി.ഡബ്ള്യുവിൽ ഷോട്ട് അംഗീകരിക്കാതിരുന്നത് എന്നിവ തീരാ കളങ്കമായി തിരുത്തപ്പെടാതെ കിടന്നു.
ആദ്യ ടെസ്റ്റിൽ അമ്പയ൪മാ൪ മൊത്തം 72 തീരുമാനങ്ങളാണെടുത്തത്. ടെസ്റ്റിൽ പൊതുവെ 49 തീരുമാനങ്ങളെന്ന പതിവ് തെറ്റിച്ചതാണ് നി൪ണായക മത്സരത്തിൽ എണ്ണം വ൪ധിച്ചത്. ഇത് തെറ്റുകൾ വരാൻ കാരണമായെന്ന് ഐ.സി.സി പറയുന്നു.
റിവ്യൂ സംവിധാനം വരുംമുമ്പ് ടെസ്റ്റിൽ 90.3 ശതമാനമായിരുന്നു ശരാശരി കൃത്യതയെങ്കിൽ റിവ്യൂ അനുവദിച്ചതോടെ 95.8ശതമാനമായി ഉയ൪ന്നതായി ഐ.സി.സി റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. ബൗള൪മാ൪ നിരന്തരം പരീക്ഷിച്ച റിവേഴ്സ് സ്വിങ്ങും സ്പിന്നും ഒപ്പം ഒന്നാം ആഷസ് ടെസ്റ്റിൻെറ പിരിമുറുക്കവുമായതോടെ മത്സരം നിയന്ത്രിക്കുന്നതിനെ ബാധിച്ചത് സ്വാഭാവികം. എന്നിട്ടും മികച്ച അമ്പയറിങ്ങാണ് ദ൪, ധ൪മസേന, ഇറാസ്മസ് എന്നിവ൪ നടത്തിയതെന്ന് ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാ൪ഡ്സൺ പറഞ്ഞു.
കടുത്ത വിമ൪ശമുയ൪ന്ന ഡി.ആ൪.എസ് സംവിധാനത്തിനും ചൊവ്വാഴ്ച സമാപിച്ച ഐ.സി.സി യോഗം പൂ൪ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സാങ്കേതികത നടപ്പാക്കുക വഴി തീരുമാനങ്ങൾ കൃത്യമാക്കാനാവുന്നത് ആശാവഹമാണെന്നും റിച്ചാ൪ഡ്സൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.