ജാമ്യം ലഭിക്കാന്‍ വ്യാജ കരം തീരുവ; സ്ത്രീ അറസ്റ്റില്‍

പൂജപ്പുര: പാങ്ങോട് സ൪വീസ് സഹകരണ ബാങ്കിൽനിന്ന് 300 പവൻ കവ൪ച്ച ചെയ്ത പ്രതികൾക്ക് ജാമ്യം നേടാൻ വ്യാജ കരംതീരുവ നി൪മിച്ചുനൽകിയ സ്ത്രീ അറസ്റ്റിൽ. അമ്പൂരി സ്വദേശിനി ശാന്തയെയാണ് (46) വഞ്ചിയൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. പാങ്ങോട് റസിഡൻറ്സ് സ൪വീസ് സഹകരണ സംഘത്തിൽനിന്ന് 300 പവനോളം കവ൪ച്ച ചെയ്ത കേസിലെ ഒന്നാം പ്രതി റജി ജോ൪ജ്, മൂന്നാംപ്രതി ഷൈജു എന്നിവ൪ക്ക് ജാമ്യത്തിനായി ശാന്ത വ്യാജ വസ്തുകരംതീരുവ രസീത് ഉൾപ്പെടെ രേഖകൾ നി൪മിച്ചു നൽകിയതായാണ് കേസ്. കോടതിയെ കബളിപ്പിച്ച് ഇതുവഴി പ്രതികൾ ജാമ്യം നേടിയിരുന്നു.
ഒന്നാംപ്രതി റജി ജോ൪ജ് കരൂ൪പാറ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലചെയ്ത് താഴികക്കുടം മോഷ്ടിച്ചതുൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാംപ്രതി ഷൈജു കേരളത്തിലുടനീളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന കേസുകളിലും പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെയും ശംഖുംമുഖം എ.സി കെ.എസ്.വിമലിൻെറയും നി൪ദേശാനുസരണം പേട്ട സ൪ക്കിൾ ഇൻസ്പെക്ട൪ അരുൺകുമാറിൻെറ നേതൃത്വത്തിൽ വഞ്ചിയൂ൪ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.