കുവൈത്ത് സിറ്റി: അമേരിക്കയിലെ ഗ്വണ്ടാനമോ തടവറയിൽ കഴിയുന്ന കുവൈത്തി തടവുകാരായ ഫായിസ് അൽ കന്ദരിയെയും ഫൗസി അൽ ഔയെയും തടവറയിലെ സെക്യൂരിറ്റി ജോലിക്കാ൪ നോമ്പെടുക്കാൻ അനുവദിക്കുന്നില്ലെന്ന് കുവൈത്ത് തവുകാരുടെ അഭിഭാഷകൻ ബാരി ബഞ്ചാ൪ഡ് വ്യക്തമാക്കി. ദിവസവും രണ്ട് പ്രാവശ്യം നി൪ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആറ് സെക്യൂരിറ്റി ജീവനക്കാ൪ സെല്ലിൽ കയറി തടവുകാരെ നി൪ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. തടവുകാരെ മ൪ദിക്കുകയും നി൪ബന്ധപൂ൪വം ഭക്ഷണം കഴിപ്പിക്കുകയുമാണ് ചെയ്യുന്നത്. റമദാനിൻെറ നിയമാവലികൾ സെക്യരിറ്റിക്കാ൪ പാലിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അവ൪ അത് ലംഘിച്ചതായി അഡ്വ. ബാരി ബഞ്ചാ൪ഡ് പറഞ്ഞു. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണന്നും കുവൈത്ത് സ൪ക്കാ൪ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്വണ്ടാനമോ തടവകാരുടെ കാര്യത്തിൽ അനുഭാവ പൂ൪വമായ നിലപാടെടുക്കുമെന്ന് ഈയിടെയായി കുവൈത്ത് സന്ദ൪ശനം നടത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി പ്രസ്താവിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ സ൪ക്കാറിൻെറ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല തടവുകാരെ കുടുതൽ പീഡിപ്പിക്കുന്ന അനുഭവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.