കാലവര്‍ഷക്കെടുതിയില്‍ ഒമ്പത് മരണം കൂടി

തിരുവനന്തപുരം:  കാലവ൪ഷക്കെടുതിയിൽ വ്യാഴാഴ്ച സംസ്ഥാനത്ത് ഒമ്പത് പേ൪കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കാലവ൪ഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 121 ആയി.
ഇടുക്കി, തൃശൂ൪,പാലക്കാട്,ആലപ്പുഴ, എറണാകുളം, കണ്ണൂ൪ ജില്ലകളിലാണ് മരണം റിപ്പോ൪ട്ട് ചെയ്തിട്ടുള്ളത്. ഇടുക്കി അറക്കുളം വില്ളേജിൽ മേമുട്ടം രതീഷാണ് മരിച്ചത്. വാഗമണിൽ ഡാമിൽ വീണാണ് ഇയാൾ മരിച്ചത്. തൃശൂ൪ ജില്ലയിൽ പുത്തൻചിറ വില്ളേജിൽ ക്ളീറ്റസ് (42) വീടിന് സമീപത്തെ തോട്ടിൽ കാൽവഴുതിവീണ് മരിച്ചു.  പാലക്കാട് രണ്ടുപേ൪ തോട്ടിൽവീണ് മരിച്ചു. ചിറ്റിലശേരി വില്ളേജിൽ ഗോമതി എസ്റ്റേറ്റിൽ വടശേരി വീട്ടിൽ ബിജുജോസ് (34),  കുരട്ടി വില്ളേജിൽ  വടക്കുംഭാഗത്ത് വീട്ടിൽ അനൂപ് ജെയിംസ് എന്നിവരാണ് മരിച്ചത്.  ആലപ്പുഴ ജില്ലയിൽ കുഴിച്ചേരി വീട്ടിൽ ദേവയാനി (75) വെള്ളത്തിൽ വീണ് മരിച്ചു. വൈക്കം മുളംകുളം വില്ളേജിൽ കടന്നപ്പള്ളി തെക്കിനടിയിൽ വീട്ടിൽ വി.കെ. തോമസ്  (47) തോട്ടിൽ വീണ് മരിച്ചു.
എറണാകുളം ജില്ലയിൽ മീൻപിടിക്കുന്നതിനിടെ രണ്ടുപേ൪ വെള്ളത്തിൽ വീണ് മരിച്ചു. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ളെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
 മഴക്കെടുതിയിൽ ഇന്നലെ ആറ് വീടുകൾ പൂ൪ണമായും 77 വീടുകൾ ഭാഗികമായും തക൪ന്നു. പൂ൪ണമായി തക൪ന്ന വീടുകൾക്ക് ഏഴ് ലക്ഷം രൂപയും ഭാഗികമായി തക൪ന്ന വീടുകൾക്ക് 8.43 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. പാലക്കാട് ജില്ലയിൽ മാത്രം 6.62 ഹെക്ടറിൽ  കൃഷിനാശം സംഭവിച്ചു. മൊത്തം നഷ്ടം 1.26 ലക്ഷത്തിൻെറയാണ്. നാശനഷ്ടം സംബന്ധിച്ച കണക്കുകൾ യഥാസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ റിപ്പോ൪ട്ട് ചെയ്യുന്നതിൽ ജില്ലാഭരണകൂടങ്ങൾ വീഴ്ച വരുത്തുന്നതായി അധികൃത൪ പറഞ്ഞു.
കാലവ൪ഷം ആരംഭിച്ചതുമുതൽ ഇതുവരെ 518 വീടുകൾ പൂ൪ണമായും 9,023 വീടുകൾ ഭാഗികമായും തക൪ന്നു. പൂ൪ണമായി തക൪ന്ന വീടുകൾക്ക് 461.5 ലക്ഷം രൂപയും ഭാഗികമായി തക൪ന്ന വീടുകൾക്ക്1,482.12 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. ഇതുവരെ 8,064.98 ഹെക്ട൪ സ്ഥലത്ത് കൃഷി നാശം സംഭവിച്ചിട്ടുണ്ട്.  8,486.28 ലക്ഷം രൂപയുടെ നഷ്ടമാണ് കൃഷിനാശം മുലം സംഭവിച്ചിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.