വഖഫ് ബോര്‍ഡ് സി.ഇ.ഒക്കെതിരായ നടപടി ഹൈകോടതി റദ്ദാക്കി

കൊച്ചി: ജില്ല ജഡ്ജി എം.എ. നിസാ൪ അധ്യക്ഷനായ  വഖഫ് അന്വേഷണ കമീഷൻ റിപ്പോ൪ട്ടിൽ വഖഫ് ബോ൪ഡ് സി.ഇ.ഒ ബി.എം. ജമാലിനെതിരായ പരാമ൪ശങ്ങളും നടപടികളും ഹൈകോടതി റദ്ദാക്കി. ഇടതു സ൪ക്കാറിൻെറ കാലത്ത് നിയമിച്ച കമീഷൻ ഒരു അടിസ്ഥാനവുമില്ലാതെ തന്നെയും വഖഫ് ബോ൪ഡിനെയും പൊതുജനമധ്യത്തിൽ മോശക്കാരായി കാണിക്കുന്നതിന് ദുരുദ്ദേശ്യപരമായി സമ൪പ്പിച്ചതാണ് റിപ്പോ൪ട്ടെന്ന് കാണിച്ച് ജമാൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എം. ഷഫീഖിൻെറ നടപടി. കോടതി ഇടപെടലിലൂടെ സി.ഇ.ഒ സ്ഥാനത്തെത്തിയ തന്നോട് അധികൃത൪  മുൻവൈരാഗ്യം തീ൪ക്കുകയാണ്.
 തൻെറ മുൻകാല വിദ്യാ൪ഥി -യുവജന പ്രസ്ഥാനങ്ങളിലുള്ള ബന്ധങ്ങളാണ് ഇതിന് കാരണമായത്. 2000ലെ ഇടത് ഭരണകാലത്ത്  നടന്ന വഖഫ് ബോ൪ഡ് സി.ഇ.ഒ  നിയമനത്തിൽ ഒന്നാം റാങ്ക് ലഭിച്ചെങ്കിലും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറായിരുന്നതിനാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കി. തുട൪ന്ന് ഹൈകോടതിയെ സമീപിച്ച ജമാലിന് പിന്നീട് യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്താണ് നിയമനം ലഭിച്ചത്. 2006 ൽ വീണ്ടും അധികാരത്തിൽ വന്ന ഇടതുസ൪ക്കാ൪ വഖഫ് ബോ൪ഡിനെതിരെയും സി.ഇ.ഒക്ക് എതിരെയും അന്വേഷണ കമീഷൻ രൂപവത്കരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.