കണ്ണൂ൪: പൂജപ്പുര സെൻട്രൽ ജയിലിലെ ചപ്പാത്തി യൂനിറ്റിൽ നടന്ന ക്രമക്കേടിൻെറ പേരിൽ ഒരു അസിസ്റ്റൻറ് ജയിലറും രണ്ട് ഹെഡ് വാ൪ഡ൪മാരും ഉൾപ്പെടെ അരഡസനിലേറെ പേരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി. ക്രമക്കേട് നടത്തിയെന്ന് പറയുന്ന ഉദ്യോഗസ്ഥൻ പത്ത് ലക്ഷത്തോളം രൂപ തിരിച്ചടച്ച ശേഷമാണ് നടപടി.
ചപ്പാത്തി യൂനിറ്റിൻെറ ചുമതലക്കാരനായ അസി.ജയില൪ ദിനേശ് ബാബുവിനെയും മറ്റുമാണ് മാറ്റിയത്. സംഭവത്തെക്കുറിച്ച് വിശദമായ വകുപ്പുതല അന്വേഷണത്തിനുശേഷം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത കേന്ദ്രങ്ങൾ അറിയിച്ചു. പൂജപ്പുര ചപ്പാത്തി യൂനിറ്റ് മുഴുവനും ഉടച്ചുവാ൪ക്കാനാണ് നി൪ദേശം. ജയില൪ നി൪മലാനന്ദന് ഇതിൻെറ പൂ൪ണ ചുമതല നൽകി. സംസ്ഥാനത്തെ മറ്റ് ചപ്പാത്തി യൂനിറ്റുകളിലും ചുമതലക്കാരെ പുന$പ്രതിഷ്ഠിക്കാനും നി൪ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.