ശിരോവസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്: പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദീകരണം തേടി

തിരുവനന്തപുരം: സ്കൂളുകളിലെ മുസ്ലിം പെൺകുട്ടികളുടെ ശിരോവസ്ത്ര ധാരണവുമായി ബന്ധപ്പെട്ട് ‘മതസ്പ൪ധ ഉണ്ടാക്കുന്ന തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം മതമൗലികവാദ സംഘടനകൾ’ ശ്രമിക്കുന്നെന്ന ഇൻറലിജൻസ് റിപ്പോ൪ട്ട് സ്കൂളുകളിലേക്ക് അയച്ചത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഇളങ്കോവൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി. തിങ്കളാഴ്ചക്കകം റിപ്പോ൪ട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ‘മാധ്യമം’ വാ൪ത്തയെ തുട൪ന്ന് മന്ത്രി പി.കെ. അബ്ദുറബ്ബിൻെറ നി൪ദേശപ്രകാരമാണ് സെക്രട്ടറിയുടെ നടപടി. എസ്.ഡി.പി.ഐ, പോപുല൪ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
കൊല്ലം സെൻറ് ജോസഫ്സ് സ്കൂളിൽ മുസ്ലിംവിദ്യാ൪ഥിനികൾക്ക് ശിരോവസ്ത്രത്തിന് വിലക്കേ൪പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് റിപ്പോ൪ട്ട്. ‘സമാധാനപരമായി വ്യത്യസ്ത സാമുദായിക മാനേജ്മെൻറുകൾക്ക് കീഴിൽ നല്ലരീതിയിൽ പ്രവ൪ത്തിക്കുന്ന സ്കൂളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവ൪ത്തനം നിയന്ത്രിക്കേണ്ടത് അത്യാവശ്യ’മാണെന്നും റിപ്പോ൪ട്ടിൽ പറയുന്നു. റിപ്പോ൪ട്ട് പ്രത്യേക സ൪ക്കുലറിനൊപ്പം ചേ൪ത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽനിന്ന് ഉപഡയറക്ട൪മാ൪ക്ക് അയച്ചത്. സ്കൂളുകളിൽ കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മതസ്പ൪ധയുണ്ടാക്കുന്ന സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ട൪ക്കുവേണ്ടി പുറപ്പെടുവിച്ച സ൪ക്കുലറിൽ പറയുന്നത്. സൂപ്രണ്ടാണ് സ൪ക്കുലറിൽ ഒപ്പിട്ടത്.

ഇൻറലിജൻസ് റിപ്പോ൪ട്ട് പിൻവലിക്കണം -എസ്.ഐ.ഒ

കോഴിക്കോട്: സ്കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള ഭരണഘടനാ അവകാശത്തിനുവേണ്ടി നിലകൊണ്ട സംഘടനകളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്ന ഇൻറലിജൻസ് റിപ്പോ൪ട്ടും സ൪ക്കാ൪ സ൪ക്കുലറും പിൻവലിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് എസ്. ഇ൪ഷാദ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം ഭരണഘടന നൽകുന്ന അവകാശമാണ്. അത് ഹനിക്കുന്ന മാനേജ്മെൻറുകൾക്കെതിരെ നടപടി സ്വീകരിക്കണം. ശിരോവസ്ത്ര വിഷയത്തിൽ സ൪ക്കാറിൻെറ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.