പയ്യോളി വാഹനാപകടം: മരണം നാലായി

പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മാങ്ങൂൽപാറക്കു സമീപം  ബുധനാഴ്ച വൈകിട്ട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.  അപകടത്തിൽ മരിച്ച
കൊയിലാണ്ടി കീഴരിയൂ൪ തൈക്കണ്ടിപറമ്പ്  സുരേഷ്ബാബു (52) ന്റെമകൻ ദേവനാരായണൻ (17) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവനാരായണൻ വ്യാഴാഴ്ച പുല൪ച്ചെയാണ് മരിച്ചത്. ഇതോടെ മരണം നാലായി.
ബുധനാഴ്ച വൈകിട്ട് 5.30 നായിരുന്നു അപകടം. കൊയിലാണ്ടി കീഴരിയൂ൪ തൈക്കണ്ടിപറമ്പ്  സുരേഷ്ബാബു (52) സഹോദരിയും നടുവത്തൂ൪ വാസുദേവാശ്രമം ഹൈസ്കൂൾ അധ്യാപികയുമായ ഗിരിജ (43), ഗിരിജയുടെ മകൻ ബംഗളൂരുവിൽ ബി.ഡി.എസ് വിദ്യാ൪ഥിയായ വിഷ്ണുനാരായണൻ (20) എന്നിവരാണ് ബുധനാഴ്ച മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്നുപേരുടെ  നിലയും ഗുരുതരമായി തുടരുകയാണ്.
 സുരേഷ് ബാബുവിന്റെ സഹോദരി ഗീതയുടെ മകൾ തീ൪ഥയെ ദൽഹിയിലേക്ക് ട്രെയിനിൽ യാത്രയാക്കാൻ കുടുംബസമേതം വടകര റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. വടകരയിൽനിന്ന് കൊയിലാണ്ടിയിലേക്ക് വന്ന ‘ശ്രീരാം’ ബസ് മുന്നിലുള്ള ചരക്കുലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിലിടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.