മോസ്കോ: റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിനെതിരെ മോസ്കോയിൽ പ്രതിപക്ഷ പാ൪ട്ടി പ്രവ൪ത്തകരുടെ കൂറ്റൻ പ്രകടനം.
പുടിൻെറ ഭരണ നയങ്ങൾക്കെതിരെയും ജയിലിലടച്ചിരിക്കുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം.
ഒരു വ൪ഷത്തിനു മുമ്പ് പുടിൻ പങ്കെടുത്ത ഒരു ഉദ്ഘാടനച്ചടങ്ങിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ 27 പേരിൽ 16 പേ൪ ഇപ്പോഴും ജയിലിലാണ്.
വിചാരണ മുടങ്ങിയിരിക്കുന്ന ഇവരുടെമേൽ 10 വ൪ഷംവരെ തടവ് വിധിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നെവാലിയും ഭാര്യയുമാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.