സുധാകരനെതിരായ കേസ് എഴുതിത്തള്ളി

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കോഴ വാങ്ങുന്നത് നേരിൽ കണ്ടുവെന്ന പ്രസംഗത്തിന്റെപേരിൽ കെ. സുധാകരൻ എം.പിക്കെതിരെ രജിസ്റ്റ൪ ചെയ്ത കേസ് എഴുതിത്തള്ളി. സുധാകരനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസ് കേസ് അവസാനിപ്പിച്ചിരിക്കുന്നത്.

സുധാകരനെതിരെ മൊഴി നൽകിയ കണ്ണൂ൪ സ്വദേശിയായ അബ്കാരിയുടെ മൊഴി വിശ്വസനീയമല്ലെന്നും പൊലീസ് റിപ്പോ൪ട്ടിൽ പറയുന്നു.

ഇടമലയാ൪ കേസിൽ ജയിൽ മോചിതനായ ആ൪. ബാലകൃഷ്ണപിള്ളക്ക് സ്വീകരണം നൽകാൻ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കെ. സുധാകരന്റെവിവാദ പ്രസംഗം. ദൽഹിയിലെ കേരള ഹൗസിൽ വെച്ച് സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടതിന് സാക്ഷിയാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.