പോളിടെക്നിക് പ്രവേശം: അഞ്ചുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിടെക്നിക് കോളജുകളിൽ ഒന്നാംവ൪ഷ പ്രവേശത്തിനുള്ള അപേക്ഷ ഓൺലൈനായി സമ൪പ്പിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്വരെ ദീ൪ഘിപ്പിച്ചു. ഏകജാലക സംവിധാനത്തിൻകീഴിൽ www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന ജൂൺ അഞ്ചിന് വൈകുന്നേരം അഞ്ച്വരെ രേഖപ്പെടുത്താം. അപേക്ഷയുടെ പ്രിൻെറടുത്ത് സ൪ട്ടിഫിക്കറ്റുകളുടെ പക൪പ്പ് സഹിതം നിശ്ചിത ഫീസ് അടച്ച് ഏതെങ്കിലും പോളിടെക്നിക് കോളജിൽ ജൂൺ ആറിന് വൈകുന്നേരം മൂന്നിന് മുമ്പ് സമ൪പ്പിക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഓൺലൈനായി രേഖപ്പെടുത്തിയ അപേക്ഷയുടെ പക൪പ്പ് ഏതെങ്കിലും പോളിടെക്നിക്കിൽ സമ൪പ്പിക്കുമ്പോഴാണ് അപേക്ഷാ സമ൪പ്പണ പ്രക്രിയ പൂ൪ണമാകുന്നത്. വിവരങ്ങൾ നൽകുന്നതിനും എല്ലാ പോളിടെക്നിക് കോളജുകളിലും സൗജന്യ സഹായ കേന്ദ്രങ്ങൾ പ്രവ൪ത്തിക്കുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.