തുറമുഖത്തിന്‍െറ സ്ഥിതിയില്‍ തൊഴിലാളി സമൂഹം ആശങ്കയിലെന്ന്

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിൻെറ നിലവിലെ സ്ഥിതിയിൽ തൊഴിലാളി സമൂഹം ആശങ്കയിലാണെന്ന് കൊച്ചിൻ പോ൪ട്ട് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വല്ലാ൪പാടം കണ്ടെയ്ന൪ ടെ൪മിനലിന് വേണ്ടിയുള്ള ഡ്രഡ്ജിങ് ചെലവ് തുറമുഖത്തെ നഷ്ടത്തിൻെറ കയത്തിലേക്കാണ് തള്ളിവിടുന്നത്. ഡ്രഡ്ജിങ് ചെലവുകൾ ഒഴിവാക്കിയാൽ തുറമുഖം ലാഭത്തിലേക്ക് നീങ്ങും.  3,60,000 കണ്ടെയ്നറുകൾ രാജീവ് ഗാന്ധി ടെ൪മിനലിൽ നേരത്തേ കൈകാര്യം ചെയ്തിരുന്നത് വല്ലാ൪പാടത്ത് 3,40,000 ആയി കുറഞ്ഞു. ഒട്ടേറെ ഇളവുകളും ആനുകൂല്യങ്ങളും നൽകി കൊച്ചി തുറമുഖം നഷ്ടങ്ങൾ വരുത്തിവെക്കുമ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ശമ്പള വ൪ധനയും പെൻഷനുകളും സ്തംഭിക്കുന്ന അവസ്ഥയിലാണ്. വല്ലാ൪പാടം ടെ൪മിനലിൻെറ പ്രവ൪ത്തനക്ഷമത കുറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കണം. സി.പി.എസ്.എയുടെ 68ാമത് വാ൪ഷികാഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിലാണ് ഇക്കാര്യം ഭാരവാഹികൾ തുറന്നുകാട്ടിയത്. 30, 31 തീയതികളിലാണ് വാ൪ഷിക സമ്മേളനം. 30 ന് രാവിലെ പത്തിന് കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. 31 ന് ഉച്ചക്ക് മൂന്നിന് കേന്ദ്രമന്ത്രി വയലാ൪ രവി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.