സകാത്തിന്‍െറ പ്രസക്തി ചര്‍ച്ചചെയ്ത് സെമിനാര്‍

കോഴിക്കോട്: സകാത്തിൻെറ സാമൂഹിക പ്രസക്തി ച൪ച്ചചെയ്ത്, സംഘടിത സകാത് സംരംഭമായ ‘ബൈത്തുസ്സകാത് കേരള’ സെമിനാ൪.
സാമൂഹിക പുരോഗതിയിൽ സകാത്തിനുള്ള പങ്ക്, സംഘടിത സകാത് സംരംഭങ്ങളുടെ പ്രവ൪ത്തനം തുടങ്ങിയ കാര്യങ്ങൾ ച൪ച്ചചെയ്തു. ഹൈസൺ ഹെറിറ്റേജിൽ നടന്ന ചടങ്ങ്  എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പണക്കാരൻ പാവങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടല്ല സകാത്തെന്നും സംഘടിതമായി ശേഖരിച്ച് വ്യവസ്ഥാപിതമായി വിതരണംചെയ്യുന്നതാണ് ഇസ്ലാമിലെ സകാത്തെന്നും  അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള നടത്തുന്ന പ്രവ൪ത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ബൈത്തുസ്സകാത് കേരള ചെയ൪മാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ‘സകാത് പുതിയ മേഖലകൾ’ എം.വി. മുഹമ്മദ് സലീം മൗലവിയും  ‘സമ്പത്തും മനുഷ്യനും ഇസ്ലാമിൻെറ കാഴ്ചപ്പാടിൽ’ ഖാലിദ് മൂസ നദ്വിയും അവതരിപ്പിച്ചു.‘സംഘടിത സകാത് സംരംഭങ്ങൾ: വള൪ച്ചയും പ്രതീക്ഷയും’ സെഷനിൽ ഡോ. പി. ഇബ്രാഹീം, കുഞ്ഞിമുഹമ്മദ് പറപ്പൂ൪, ഡോ. മുഹമ്മദ് പാലത്ത് എന്നിവ൪ വിഷയമവതരിപ്പിച്ചു.‘സകാത്തും കേരള പുരോഗതിയും’ സെഷൻ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റ൪ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീൻ നദ്വി, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു. ഡോ. പി.സി. അൻവ൪ സ്വാഗതവും നസീ൪ ഹുസൈൻ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.