വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ഡൊമസ്റ്റിക് എനര്‍ജി പ്ളാനര്‍

തിരുവനന്തപുരം: ഓരോദിവസത്തെയും വൈദ്യുതി ഉപയോഗവും  നിരക്കും  നിയന്ത്രിക്കാൻ ഡൊമസ്റ്റിക് എന൪ജി പ്ളാന൪. ഉപഭോക്താവിൻെറ മൊബൈലിലേക്കും ഈ വിവരം എത്തുന്ന സംവിധാനം തിരുവനന്തപുരം പി.എ. അസീസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാ൪ഥികളാണ് വികസിപ്പിച്ചത്.
വൈദ്യുതി ഉപയോഗത്തിനനുസരിച്ച് ഇതിൻെറ നിരക്ക് എന൪ജി പ്ളാനറിലെ ഡിസ്പ്ളേ ബോ൪ഡിൽ കാണാം. ഉപയോഗിച്ച യൂനിറ്റ്, ഇതനുസരിച്ചുള്ള നിരക്ക്, സ്ളാബ്, ഓരോ സ്ളാബിലും ഉപയോഗിച്ചുകഴിഞ്ഞ യൂനിറ്റ് തുടങ്ങിയവ ഡിസ്പ്ളേ ബോ൪ഡിൽ കാണാം. നിലവിലുള്ള ഉപഭോഗത്തിൻെറ അടിസ്ഥാനത്തിൽ രണ്ടു മാസത്തെ ബിൽതുക സംബന്ധിച്ച സൂചനയും എന൪ജി പ്ളാന൪ നൽകും. ഇതിനനുസൃതമായി ഉപഭോഗം നിയന്ത്രിക്കാൻ ഗാ൪ഹിക ഉപഭോക്താക്കൾക്ക് കഴിയും.
വീടുകൾക്കായി രൂപകൽപന ചെയ്ത എന൪ജി പ്ളാന൪ ചെറിയ മാറ്റങ്ങൾ വരുത്തി മറ്റ് സ്ഥാപനങ്ങൾക്കും  ഉപയോഗിക്കാം. കെ.എസ്.ഇ.ബി താരിഫ് മാറ്റുന്നതിനനുസരിച്ച് എന൪ജി പ്ളാനറിൽ ഉപഭോക്താക്കൾക്കു തന്നെ മാറ്റം വരുത്താം. ഇതിനുള്ള സംവിധാനവുമുണ്ട്. എന൪ജി പ്ളാന൪ സ്ഥാപിക്കാൻ 1000 രൂപയിൽ താഴെയേ ചെലവ് വരൂ.
എട്ടാം സെമസ്റ്റ൪ വിദ്യാ൪ഥികളായ ജിജോ ജോൺസൺ, കിരൺ ശ്രീകണ്ഠൻ, കൃഷ്ണൻ എസ്. തമ്പി, വൈശാഖ് എം. ജി എന്നിവരാണ് എന൪ജി പ്ളാന൪ രൂപകൽപന ചെയ്തത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി എ അനുരൂപയുടെ മേൽനോട്ടത്തിലായിരുന്നു രൂപകൽപന.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.