അഗളി: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്ടറീഷൻസിലെ വിദഗ്ധ സംഘം അട്ടപ്പാടിയിൽ നടത്തുന്ന പഠനം രണ്ടുനാൾകൂടി തുടരും. മേയ് 21 മുതൽ 25 വരെയാണ് സംഘത്തിൻെറ വിവരശേഖരണം തീരുമാനിച്ചിരുന്നത്. ഹൈദരാബാദിലെ എൻ.ഐ.എന്നിൽനിന്നെത്തിയ ശാസ്ത്രജ്ഞരിൽ മൂന്നുപേ൪ ശനിയാഴ്ച മടങ്ങി. നാഷനൽ ന്യൂട്ടറീഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻെറ കേരള ഘടകത്തിൽനിന്നെത്തിയവരും ഹൈദരാബാദിൽനിന്നെത്തിയ ഒരാളും ഇനിയും പഠനം തുടരും. അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണെന്നാണ് സംഘത്തിൻെറ ഇപ്പോഴത്തെ നിഗമനം. ഇതിൻെറ പ്രധാന കാരണം അടിസ്ഥാനപരമായി മാറിപ്പോയ ആദിവാസികളുടെ ഭക്ഷണക്രമവും ജീവിതആചാര രീതികളുമാണ്. പോഷകാഹാര കുറവ് നിയന്ത്രിക്കണമെങ്കിൽ കൗമാരക്കാരായ പെൺകുട്ടികളിലാണ് ഏറ്റവുമധികം പരിചരണവും ശ്രദ്ധയും ആവശ്യമെന്നും സംഘത്തിന് അഭിപ്രായമുണ്ട്.
വിവിധ പരിശോധനകൾ വഴി അട്ടപ്പാടിയിൽനിന്ന് ശേഖരിച്ച വിവരങ്ങൾ വേ൪തിരിച്ച് വിശകലനം നടത്താൻ ഒരുമാസത്തോളം സമയമെടുക്കും. അതിനുശേഷം റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിക്കും.
ശനിയാഴ്ച അഡീഷനൽ ഹെൽത്ത് ഡയറക്ട൪മാ൪ അടങ്ങുന്ന സംഘം അട്ടപ്പാടിയിലെത്തിയിരുന്നു. ഡോ. രാജീവൻ, ഡോ. സുനിൽകുമാ൪, ഡെപ്യൂട്ടി ഡയറക്ട൪ ശ്രീധ൪ തുടങ്ങിയവരാണ് എത്തിയത്.കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും ഷോളയൂ൪ സന്ദ൪ശനം നടത്തിയശേഷമാണ് സംഘം മടങ്ങിയത്. ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേ൪ത്ത യോഗത്തിൽ ഡി.എം.ഒ ഡോ. വേണുഗോപാൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രഭുദാസ്, ഐ.ടി.ഡി പ്രോജക്ട് ഓഫിസ൪ പി.വി. രാധാകൃഷ്ണൻ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.