പാലക്കാട്: ശിശുമരണം തുട൪ക്കഥയായ അട്ടപ്പാടിയിൽ കേന്ദ്ര സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. ശിശുമരണം സംഭവിച്ച മേലേമുള്ളി ഊരിൽ സന്ദ൪ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവ൪.
മൂന്ന് മാസത്തിനുള്ളിൽ 30 ലധികം ശിശുമരണങ്ങൾ സംഭവിച്ചിട്ടും ആദിവാസി ക്ഷേമ പദ്ധതികളെ ഏകോപിപ്പിക്കാനോ ഫലപ്രദമായ പരിഹാരം കാണാനോ പട്ടികജാതി വികസന വകുപ്പിനോ സ൪ക്കാറിനോ സാധ്യമാകാത്തതിനാലാണ് ശിശുമരണം തുടരുന്നത്. സംസ്ഥാന വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലത്തിൻെറ നേതൃത്വത്തിലെ സംഘത്തിൽ സംസ്ഥാന സെക്രട്ടറി ശശി പന്തളം, ജില്ലാ സെക്രട്ടറി പി. ലുഖ്മാൻ, വൈസ് പ്രസിഡൻറ് ഡോ. എൻ.എൻ. കുറുപ്പ്, മണ്ഡലം സെക്രട്ടറി രഘു അട്ടപ്പാടി, ഫാഇസ്, അമീ൪ മണ്ണാ൪ക്കാട് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.