കൊട്ടിയൂരില്‍ ഭക്തജനത്തിരക്ക്

കേളകം: വൈശാഖ മഹോത്സവ നിത്യപൂജകൾ തുടങ്ങിയ കൊട്ടിയൂ൪ ഉത്സവ നഗരിയിലേക്ക് തീ൪ഥാടകരുടെ ഒഴുക്ക് തുടങ്ങി.
ഇന്നലെ കോഴിക്കോട്, വയനാട്, കൊയിലാണ്ടി, വടകര, തലശ്ശേരി പ്രദേശങ്ങളിൽനിന്നായി സ്വകാര്യ ടൂറിസ്റ്റ് ബസുകളിലും ടാക്സി വാഹനങ്ങളിലും ആയിരങ്ങളാണ് പെരുമാൾ ദ൪ശനത്തിനെത്തിയത്.
കഴിഞ്ഞ ഉത്സവകാലത്തെ പൂജകളുടെ പൂ൪ത്തീകരണവും അഭിഷേകം, ഉഷപൂജ, പന്തീരടിപൂജ, ശീവേലി, ശ്രീഭൂതബലി ചടങ്ങുകളുമാണ് ഇന്നലെ നടന്നത്. പ്രസാദ, വഴിപാട് കൗണ്ടറുകളിൽ ഇന്നലെ കനത്ത തിരക്കുണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.