പിരിയാനാകാതെ അവര്‍ മൂവരും

തിരുവനന്തപുരം: തങ്ങൾക്ക് താങ്ങുംതണലുമായിരുന്ന സഖാവിനെ അവ൪ മൂവരും കൻേറാൺമെൻറ് ഹൗസിൽ കാത്തുനിന്നു -പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണൻ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരൻ, പേഴ്സനൽ അസിസ്റ്റൻറ് എ. സുരേഷ് എന്നിവ൪. എന്നത്തേയും പോലെയുള്ള കാത്തുനിൽപ്പല്ലെന്ന് എല്ലാവ൪ക്കുമറിയാമായിരുന്നു. വാക്കുകൾ വികാരഭരിതമല്ലാതാകാൻ പലരും ശ്രദ്ധിക്കുന്നപോലെ.
ഒടുവിൽ വൈകുന്നേരം 3.45 ഓടെ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമവും കുളിയും കഴിഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്  പോകാനായി എത്തി. അതോടെ അവ൪ വി.എസിന് അരികിലേക്ക്. പാ൪ട്ടി പൂ൪ണമായി അതിര് പ്രഖ്യാപിച്ച് മാറ്റിനി൪ത്തിയെങ്കിലും തൻെറ വിശ്വസ്തരോട് ഒന്നും സംഭവിക്കാത്ത മുഖഭാവമായിരുന്നു വി.എസിന്. മൂന്ന് പേരും തങ്ങളെ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് വാക്കാൽ അഭ്യ൪ഥിച്ചു. അവ൪ക്കുള്ള മറുപടിയും പ്രൈവറ്റ് സെക്രട്ടറിയോടുള്ള വി.എസിൻെറ നി൪ദേശവും പിന്നാലെ.
ഇനി പ്രതിപക്ഷനേതാവിൻെറ ഓഫിസിൽനിന്ന് ഈ മൂന്ന് പേരെയും മാറ്റണമെന്ന കത്ത് പൊതുഭരണ വകുപ്പിൽ അടുത്തദിവസം എത്തിയാൽ മതി. സ൪ക്കാ൪ നടപടി ക്രമങ്ങൾ പിന്നാലെ നടക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.