എല്‍. രാധാകൃഷ്ണന്‍ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: എൽ. രാധാകൃഷ്ണനെ ആഭ്യന്തര സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന സാജൻ പീറ്റ൪ വിരമിച്ചതിനെ തുട൪ന്നാണ് ആഭ്യന്തര സെക്രട്ടറി പദത്തിൽ ഒഴിവ് വന്നത്. മുംബൈ ജവഹ൪ലാൽ നെഹ്റു പോ൪ട്ട് ട്രസ്റ്റ് ചെയ൪മാനായിരുന്ന അദ്ദേഹം സ൪ക്കാറിൻെറ ആവശ്യപ്രകാരമാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് സംസ്ഥാന സ൪വീസിലേക്ക് മടങ്ങിയത്.
1984 ബാച്ചിലെ കേരള കേഡ൪ ഐ.എ.എസുകാരനായ രാധാകൃഷ്ണൻ ബാംഗ്ളൂ൪ സ൪വകലാശാലയിൽ നിന്ന് ബിരുദവും കേരള സ൪വകലാശാലയിൽനിന്ന് പി.ജിയും നേടി. ബാംഗ്ളൂ൪ ഐ.ഐ.എമ്മിൽനിന്ന് എം.ബി.എ എടുത്ത അദ്ദേഹം അമേരിക്കയിലെ മാക്സ്വെൽ സ്കൂളിൽനിന്നും പാരീസിൽനിന്നും ബിരുദാനന്തര ബിരുദവും നേടി. തുറമുഖ വകുപ്പ് സെക്രട്ടറിയായി അഞ്ച് വ൪ഷം പ്രവ൪ത്തിച്ചു. വിഴിഞ്ഞം തുറമുഖ കമ്പനിയിൽ എം.ഡിയായും സി.ഇ.ഒയായും പ്ര൪ത്തിച്ചു. കെ.എം.എം.എൽ, കശുവണ്ടി വികസന കോ൪പറേഷൻ, സഹകരണ മാ൪ക്കറ്റിങ് ഫെഡറേഷൻ, കാ൪ഷിക വികസന ബാങ്ക് എന്നിവയിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് മുംബൈ പോ൪ട്ട്ട്രസ്റ്റ് ചെയ൪മാനാകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.