കുമളിക്ക് സമീപം വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു

കുമളി: സംസ്ഥാന അതി൪ത്തിയിൽ കുമളി ടൗണിനും ലോവ൪ ക്യാമ്പിനുമിടയിൽ വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു. കുമളിയിൽ നിന്ന് തമിഴ്നാട്ടിലെ ലോവ൪ ക്യാമ്പിന് പോകുന്ന വഴിയിൽ ഇരച്ചിൽപാലത്തിന് സമീപമാണ് ഏകദേശം രണ്ടുമാസം പ്രായമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്. തമിഴ്നാട്ടിലെ മേഘമല വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട വനമേഖലയാണ് കുമളിലോവ൪ക്യാമ്പ് റോഡിന് ഇരുവശവുമുള്ളത്. പെരിയാ൪ കടുവാ സങ്കേതത്തോട് ചേ൪ന്നാണ് മേഘമല വന്യജീവി സങ്കേതം.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.