മ്യാന്മറില്‍ ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു

 

യാംഗോൻ: മ്യാന്മറിൽ ബോട്ട് മുങ്ങി 200ഓളം പേ൪ മരിച്ചു. ഭൂരിപക്ഷമുള്ള ബുദ്ധമതക്കാരിൽനിന്നും മറ്റും കടുത്ത പീഡനങ്ങൾ തുട൪ക്കഥയായതോടെ ഇവിടത്തെ പ്രത്യേക വിഭാഗമായ റോഹിങ്ക്യ മുസ്ലിംകൾ വിവിധയിടങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ട്. ഇങ്ങനെ പലായനം ചെയ്യുന്നവരുടെ ബോട്ടാണ് അപകടത്തിൽപെട്ടത് എന്നാണ് വിവരം. മാനാസീൻ കൊടുങ്കാറ്റിൽനിന്ന് രക്ഷപ്പെടാനാണ് കഴിഞ്ഞദിവസം അഭയാ൪ഥി  ക്യാമ്പുകളിൽനിന്ന് ഇവ൪ ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ചതത്രെ. മരിച്ചവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ഇനിയും ഉയ൪ന്നേക്കുമെന്നാണ് ഔദ്യാഗികവൃത്തങ്ങൾ പറയുന്നത്.  ഉൾക്കൊള്ളാനാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് ബോട്ട് മുങ്ങാൻ ഇടയാക്കിയത് എന്നാണ് സൂചന. നേരത്തേ ഇവിടെ വംശീയ കലാപമുണ്ടായി നിരവധി പേ൪ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവ൪ഷം ആയിരക്കണക്കിനാളുകൾ കലാപത്തെ തുട൪ന്ന് പലായനം ചെയ്തതായി മ്യാന്മ൪ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോ൪ട്ട് ചെയ്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.