കോഴിക്കോട്: പൊലീസുകാരൻെറ വാഹനമിടിച്ച് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാനാരി ചീരോത്ത് അബ്ദുസമദിൻെറ മകൻ ഫുഹാദ് സനീൻ (22) മരിച്ചു. കുസാറ്റിലെ സിവിൽ എൻജിനീയറിങ് അവസാന വ൪ഷ വിദ്യാ൪ഥിയായിരുന്നു. കഴിഞ്ഞ 22 ന് സുഹൃത്തിനൊപ്പം ബൈക്കിൽ നാട്ടിലേക്കു വരവേ ചങ്ങരംകുളത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റതിനെ തുട൪ന്ന് തൃശൂ൪ മെഡിക്കൽ കോളജിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. മാതാവ്: സറീന. സഹോദരങ്ങൾ: ഫഹീം റഹ്മാൻ, ഫാഇസ് മൂസ, മുഹമ്മദ്സിയാൻ, മുഹമ്മദ് സിതാൻ (എല്ലാവരും വിദ്യാ൪ഥികൾ), ഫെല്ല മുംതസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.