ഇസ്ലാമാബാദ്: രാഷ്ട്രീയക്കളത്തിലും മികവ് തെളിയിച്ച് മുൻക്രിക്കറ്റ് താരം ഇംറാൻഖാൻ. നാല് സീറ്റുകളിൽ മൂന്നിടത്തും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. എന്നാൽ, ഒരു മണ്ഡലത്തിൽ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ റണ്ണൗട്ടായി. ലാഹോറിലാണ് അദ്ദേഹം പരാജയപ്പെട്ടത്. രണ്ടാം സ്ഥാനത്തെത്തിയ ഇംറാൻെറ തഹ്രീകെ ഇൻസാഫ് പാ൪ട്ടി ഖൈബ൪ പക്തൂൺക്വ പ്രവിശ്യയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് പഞ്ചാബ് പ്രവിശ്യയിലെ മിയാൻനാലിയിൽ ഇംറാൻ വിജയിച്ചത്. അവാമി നാഷനൽ പാ൪ട്ടി സ്ഥാനാ൪ഥിയെ പരാജയപ്പെടുത്തി പെഷാവ൪1 ൽ 66, 465 വോട്ട് നേടി. പി.എം.എൽഎൻ (പാകിസ്താൻ മുസ്ലീം ലീഗ് നവാസ് ശരീഫ്) സ്ഥാനാ൪ഥിയെയാണ് അദ്ദേഹം റാവൽപിണ്ടിയിൽ പരാജയപ്പെടുത്തിയത്.
1996 രൂപവത്കരിച്ച പാ൪ട്ടി 2000ത്തിലെ തെരഞ്ഞെടുപ്പിൽ വെറും ഒരു സീറ്റ് മാത്രമാണ് നേടിയിരുന്നത്. 2008ലെ തെരഞ്ഞെടുപ്പ് അദ്ദേഹം ബഹിഷ്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.