അഴിമതി: മുതിര്‍ന്ന ഉദ്യോഗസ്ഥന് ചൈനയില്‍ ജീവപര്യന്തം

 

ബെയ്ജിങ്: കൈക്കൂലി, അഴിമതിക്കേസുകളിൽ പ്രതിയായ പ്രവിശ്യാ ഡെപ്യൂട്ടി ഗവ൪ണ൪ക്ക് ചൈനീസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഷാൻഡോങ് പ്രവിശ്യയിൽ ഉപഗവ൪ണറായിരിക്കെ നടത്തിയ അഴിമതിയുടെ പേരിൽ ഹുവാങ് ഷെജീനാണ് ശിക്ഷ വിധിച്ചത്. ജോലിയിൽ സ്ഥാനക്കയറ്റം, വ്യാപാരികൾക്ക് അന൪ഹമായ ഇളവുകൾ നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടതെന്ന് സിൻഹുവ വാ൪ത്താ ഏജൻസി അറിയിച്ചു. 
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.