‘എയ്ഡ്സിന് പരിഹാരം ഉടന്‍’; ഗവേഷണം അന്തിമഘട്ടത്തില്‍

ലണ്ടൻ: വിനാശകാരിയായ എയ്ഡ്സ് രോഗത്തിന് പരിഹാരം ഉടൻ കണ്ടെത്താനായേക്കുമെന്ന് ശാസ്ത്രജ്ഞ൪. എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസിനെ മനുഷ്യ ഡി.എൻ.എയിൽനിന്ന് നീക്കം ചെയ്ത് പൂ൪ണമായി നശിപ്പിക്കാനാവുന്ന ചികിത്സാരീതി വികസിപ്പിച്ചെടുക്കുന്നത് അന്തിമ ഘട്ടത്തിലാണെന്ന് ഡെന്മാ൪ക്കിലെ ഗവേഷക൪ വെളിപ്പെടുത്തി. ക്ളിനിക്കൽ പരീക്ഷണഘട്ടത്തിൽ എത്തിനിൽക്കുന്ന ഗവേഷണത്തിൻെറ ഫലം മാസങ്ങൾക്കകം വെളിപ്പെടുത്താനാവുമെന്ന് ഗവേഷക൪ പ്രതികരിച്ചു.

ഗവേഷണം വിജയത്തിൽ എത്തുന്നതോടെ  എയ്ഡ്സ് ചികിത്സ സാധാരണക്കാ൪ക്ക് താങ്ങാവുന്നതായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചികിത്സ വിജയമാണെന്ന് ഉറപ്പാക്കാൻ ഇപ്പോൾ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കുന്ന നടപടികൾ നടക്കുകയാണ്.
ഡി.എൻ.എ കോശങ്ങളിൽ അടിഞ്ഞുകൂടുന്ന എച്ച്.ഐ.വി  വൈറസുകളെ കോശങ്ങളുടെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് ഇല്ലാതാക്കുന്നതാണ് പുതുതായി വികസിപ്പിച്ചെടുക്കുന്ന ചികിത്സാരീതി. പ്രതിരോധ മരുന്ന്  നൽകി ശരീരത്തിൻെറ പ്രതിരോധ ശേഷി വ൪ധിപ്പിച്ച് കോശങ്ങളുടെ ഉപരിതലത്തിൽ എത്തുന്ന  വൈറസുകളെ ഇല്ലാതാക്കുകയാണ് ചെയ്യുക. ലബോറട്ടറികളിൽ നടന്ന പരീക്ഷണങ്ങൾ വൻ വിജയമായതോടെ മരുന്നു പരീക്ഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഡെന്മാ൪ക്കിലെ ഗവേഷണ കൗൺസിൽ 15 ലക്ഷം പൗണ്ട് സഹായം ലഭ്യമാക്കിയിരുന്നു.
 വൈറസിനെ തിരിച്ചറിഞ്ഞ് അതിനെ നശിപ്പിക്കാൻ രോഗികളുടെ പ്രതിരോധ ശേഷിക്കുള്ള കഴിവാകും ചികിത്സയിൽ നി൪ണായകമാകുകയെന്ന് മുതി൪ന്ന ഗവേഷകനായ ഡോ. ഓലെ സോഗാ൪ഡ് വാ൪ത്താലേഖകരോട് പറഞ്ഞു. നിലവിൽ 15ഓളം രോഗികളിലാണ് ക്ളിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.