കണ്ണൂ൪: ഡോ. ബലരാമൻ കമ്മിറ്റി റിപ്പോ൪ട്ട് അട്ടിമറിച്ച് സ൪ക്കാ൪ ശമ്പള പരിഷ്കരണം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് വീണ്ടും സമരം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ബി.എസ്സി നഴ്സിങ് കഴിഞ്ഞ നഴ്സുമാ൪ക്ക് ബലരാമൻ കമ്മിറ്റി 12,900 രൂപ നൽകാനായിരുന്നു ശിപാ൪ശചെയ്തത്. എന്നാൽ, പുതിയ ഐ.ആ൪.സി ശിപാ൪ശപ്രകാരം സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന 800 ബെഡുകളുള്ള ആശുപത്രികളിലെ നഴ്സുമാ൪ക്ക് ഈ ശമ്പളം നൽകിയാൽ മതി. ഏറ്റവും കൂടുതൽ നഴ്സുമാ൪ ജോലിചെയ്യുന്ന 100 മുതൽ 300 വരെ ബെഡുകളുള്ള ഇടത്തരം ആശുപത്രികളിൽ ശമ്പളം ഐ.ആ൪.സി ശിപാ൪ശ പ്രകാരം 10,000 രൂപക്ക് താഴെയാണ്.
കമീഷൻ റിപ്പോ൪ട്ട് പൂ൪ണമായും നടപ്പാക്കുക, പ്രവൃത്തിപരിചയത്തിനനുസരിച്ച് ശമ്പളവ൪ധന അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇതിൻെറ ഭാഗമായി മേയ് 20ന് സെക്രട്ടേറിയറ്റ് മാ൪ച്ച് നടത്തും. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.