ഗസ്സ സിറ്റി: നവംബറിലെ വെടിനി൪ത്തലിനു ശേഷം ഗസ്സ മുനമ്പിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഗസ്സ സിറ്റിയിലെ രണ്ടിടങ്ങളിൽ ബുധനാഴ്ച പുല൪ച്ചയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ആളപായമുണ്ടായതായി റിപ്പോ൪ട്ടില്ല.
എന്നാൽ തീവ്രവാദി കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സേന പ്രതികരിച്ചു. മൂന്ന് തവണ ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം ഉണ്ടായതാണ് നടപടിക്കു കാരണമെന്നും ഇസ്രയേൽ വ്യക്തമാക്കി.
2012 നവംബറിൽ എട്ടു ദിവസം നീണ്ട ആക്രമണത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 170 ഫലസ്തീനികളും ആറ് ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്. ഈജിപ്തിൻെറ മധ്യസ്ഥതയിലാണ് ഇസ്രയേലും ഹമാസും വെടിനി൪ത്തലിന് തയ്യാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.