ബി.ജെ.പിയില്‍ വീണ്ടും പൊട്ടിത്തെറി; മുന്‍ മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്ന് മന്ത്രി

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കേ ഭരണകക്ഷിയായ ബി.ജെ. പിയിൽ വീണ്ടും പൊട്ടിത്തെറി. മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡക്ക് പണം നൽകിയിരുന്നുവെന്നാരോപിച്ച് വ്യവസായ മന്ത്രി രേണുകാചാര്യ ചൊവ്വാ ഴ്ച രംഗത്തുവന്നത് പാ൪ട്ടിക്ക് നാണക്കേടായി. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പണം നൽകിയതെന്നും ഇതു തെളിയിക്കാനാവശ്യമായ രേഖകൾ തൻെറ പക്കലുണ്ടെന്നും രേണുകാചാര്യ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. രേഖകൾ രണ്ടുദിവസത്തിനകം പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. നിയമസഭ തെരഞ്ഞെടുപ്പിൽ പാ൪ട്ടിക്ക് കനത്ത തിരിച്ചടിയാവുന്ന വെളിപ്പെടുത്തലാണ് വ്യവസായ മന്ത്രി നടത്തിയിരിക്കുന്നത്.
ബി.ജെ.പി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായ സി.എം. ഉദാസി അഴിമതിക്കാരനാണെന്ന് കഴിഞ്ഞദിവസം ഗൗഡ ആരോപിച്ചിരുന്നു. യെദിയൂരപ്പക്ക് വേണ്ടിയാണ് ഉദാസി അഴിമതി നടത്തിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുണ്ടാക്കിയ പുകിൽ അടങ്ങുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ പണം വാങ്ങിയെന്നാരോപിച്ച് മറ്റൊരു മന്ത്രി രംഗത്തുവന്നത്. ബി.ജെ.പി വിട്ട് കെ.ജെ.പിയിൽ ചേരാൻ രേണുകാചാര്യ തീരുമാനിച്ചതായി വാ൪ത്ത പുറത്തുവന്നതിനു തൊട്ടുപിറകെയാണ് രേണുകാചാര്യ പാ൪ട്ടിയിലെ മുതി൪ന്ന നേതാവിനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചിരിക്കുന്നത്. കടുത്ത യെദിയൂരപ്പ പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന രേണുകാചാര്യ മറ്റു മന്ത്രിമാരും എം.എൽ.എമാരും രാജിവെച്ച് കെ.ജെ.പിയിൽ ചേ൪ന്നപ്പോഴും മാറിനിൽക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.