ഇടുക്കി ബസ് അപകടം: മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി

അടിമാലി: ഇടുക്കിയിലെ രാജാക്കാട് എല്ലക്കൽ റോഡിൽ വിമലപുരത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോ൪ട്ടത്തിന് ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. അതേസമയം, അപകടത്തിൽ പരിക്കേറ്റ് അടിമാലി ആശുപത്രിയിലും മറ്റും പ്രവേശിപ്പിച്ചവരെ ബന്ധുക്കൾ സ്വദേശത്തേക്ക് കൊണ്ടുപോയി. എന്നാൽ ഗുരുതരമായി പരിക്കേറ്റവ൪ ഇപ്പോഴും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച ഉച്ചക്ക് 12നാണ് മൂന്നാറിലേക്ക് വിനോദ യാത്ര പോയ എൻജിനീയറിങ് വിദ്യാ൪ഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു വിദ്യാ൪ഥികളും ക്‌ളീനറും മരിച്ചത്. 33 പേ൪ക്ക് പരിക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം വെള്ളനാട് സാരാഭായി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാ൪ഥികളാണ് അപകടത്തിൽപ്പെട്ടത്. കോളജ് അധികൃതരുടെ അനുമതിയോടെയല്ലായിരുന്നു വിനോദ യാത്ര.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.