മരട് അനീഷ് എക്സൈസ് കസ്റ്റഡിയില്‍

ആലുവ: ഇംതിയാസ് വധക്കേസിലെ മുഖ്യപ്രതി മരട് അനീഷിനെ സ്പിരിറ്റ് കേസിൽ ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ഈമാസം 30 വരെയാണ് കസ്റ്റഡി. തോട്ടക്കാട്ടുകരയിൽ ഒന്നരവ൪ഷം മുമ്പ് 7250 ലിറ്റ൪ സ്പിരിറ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രധാന ആസൂത്രകനും നാലാംപ്രതിയുമായ അനീഷ് ഒളിവിലായിരുന്നു.
 ഇംതിയാസ് വധക്കേസിൽ അന്വേഷണം ഊ൪ജിതമായതോടെ തമിഴ്നാട്ടിലെ  തട്ടിക്കൊണ്ടുപോകൽ കേസിൽ അനീഷ് മധുര കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇംതിയാസ് വധത്തിൽ അനീഷിന് പങ്കുണ്ടെന്ന്  കണ്ടെത്തിയ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് ഇയാളെ തിരികെ മധുര കോടതിയിൽ ഹാജരാക്കി. എക്സൈസിൻെറ അപേക്ഷയിലാണ് തിങ്കളാഴ്ച സ്പിരിറ്റ് കേസിലെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടിയത്. എറണാകുളം അസി.എക്സൈസ് കമീഷണ൪ ജേക്കബ് ജോണിൻെറ അപേക്ഷയിലാണ് കസ്റ്റഡിയിൽ വിട്ടത്. സ്പിരിറ്റ് കേസിൽ ഒരുയുവതി അടക്കം ആകെയുള്ള 11 പ്രതികളിൽ  സാം ലോലൻ എന്നയാളെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. പ്രതികളിൽ ഒരാളായ സനോജ് തമിഴ്നാട് പൊലീസിൻെറ വെടിയേറ്റ് മരിക്കുകയായിരുന്നു.
ആഡംബര വാഹനത്തിൽ സുന്ദരികളായ യുവതികളെ അകമ്പടിയാക്കി സ്പിരിറ്റ് കടത്തുന്നതാണ് സംഘത്തിൻെറ രീതി. ശേഖരിച്ചുവെച്ച സ്പിരിറ്റും സുറുമിയെന്ന യുവതിയെയുമാണ് അന്ന് പിടികൂടിയത്. പിന്നാലെ അനീഷും സാം ലോലനും ഒഴികെയുള്ളവരും പിടിയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.