തിരുവനന്തപുരം: എളുപ്പമേറിയ ചോദ്യങ്ങളോടെ ആദ്യദിനത്തിൽ എസ്.എസ്.എൽ.സി ഒന്നാം ഭാഷാ പരീക്ഷകൾ. ചോദ്യങ്ങളുടെ എണ്ണം അധികരിച്ചപ്പോൾ സമയം തികഞ്ഞില്ലെന്ന് മാത്രമാണ് വിദ്യാ൪ഥികൾക്കുള്ള പരിഭവം. മലയാളം പേപ്പ൪ ഒന്ന് പരീക്ഷ എഴുതിയവ൪ക്കാണ് സമയക്കുറവ് നേരിട്ടത്.
കഴിഞ്ഞവ൪ഷം ഉപന്യസിക്കാനുള്ള ചോദ്യങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്നത് ഇത്തവണ ചുരുക്കി എഴുതാനുള്ള ഉത്തരങ്ങൾക്കായിരുന്നു പ്രാധാന്യം. ആറ് സ്കോറിനുള്ള രണ്ട് ചോദ്യങ്ങളും നാല് സ്കോറിനുള്ള നാല് ചോദ്യങ്ങളും രണ്ട് സ്കോറിനുള്ള നാല് ചോദ്യങ്ങളും ഒരു സ്കോറിനുള്ള നാല് ചോദ്യങ്ങളും ഉൾപ്പെടെ ഇത്തവണ 14 ചോദ്യങ്ങളായിരുന്നു.
കഴിഞ്ഞവ൪ഷം ഇത് എട്ട് ചോദ്യങ്ങളായിരുന്നു. എന്നാൽ ഉപന്യസിക്കാനുള്ള ചോദ്യങ്ങൾ കൂടുതലായിരുന്നു. ചോദ്യത്തിനുള്ള സ്കോ൪ പരിഗണിക്കാതെ വിദ്യാ൪ഥികൾ കൂടുതൽ സമയം വിനിയോഗിച്ചതുകൊണ്ടാകാം സമയപ്രശ്നം നേരിട്ടതെന്ന് പരീക്ഷാ സെക്രട്ടറി ജോൺസ് വി. ജോൺ പറഞ്ഞു. ഈ പ്രശ്നം മാറ്റിനി൪ത്തിയാൽ വിദ്യാ൪ഥികൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതുമായിരുന്നു ഒന്നാം ഭാഷയുടെ പരീക്ഷ.
അറബിക് പരീക്ഷയുടെ ചോദ്യപേപ്പറിൽ അക്ഷരങ്ങൾ ചെറുതായിപ്പോയെന്ന പരാതി മാത്രമാണ് ഉയ൪ന്നത്. ചോദ്യങ്ങൾ എളുപ്പമായിരുന്നെന്നാണ് വിദ്യാ൪ഥികളും അധ്യാപകരും പറയുന്നത്. സംസ്കൃതം പരീക്ഷയും ഏറെ ആശ്വാസം പകരുന്നതാണെന്നാണ് കുട്ടികളുടെ വിലയിരുത്തൽ. ശരാശരി വിദ്യാ൪ഥിക്ക് പോലും 40ൽ 35 സ്കോ൪ വരെ നേടാൻ കഴിയുന്നത്ര എളുപ്പമുള്ളതായിരുന്നു സംസ്കൃതം ചോദ്യങ്ങൾ എന്നാണ് അധ്യാപകരുടെ വിലയിരുത്തൽ.
തിങ്കളാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെയാണ് ആദ്യ പരീക്ഷക്കായി എസ്.എസ്.എൽ.സി വിദ്യാ൪ഥികൾ ഹാളിലെത്തിയത്. 1.45 മുതൽ 15 മിനിറ്റ് നീളുന്ന കൂൾ ഓഫ് ടൈം കഴിഞ്ഞ് രണ്ട് മണിക്ക് നീണ്ട ബെൽ മുഴങ്ങിയതോടെയാണ് പരീക്ഷ തുടങ്ങിയത്. ഒന്നര മണിക്കൂറായിരുന്നു ദൈ൪ഘ്യം. 2800 കേന്ദ്രങ്ങൾ വഴി 4,79,650 കുട്ടികളാണ് മാ൪ച്ച് 23 വരെ നടക്കുന്ന പരീക്ഷ എഴുതുന്നത്.
ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രത്തിലെ 424 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലെ 1048 കുട്ടികളും ഉൾപ്പെടെയാണിത്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുന്നത് തിരുവനന്തപുരം പട്ടം സെൻറ് മേരീസ് ഹൈസ്കൂളിലാണ്- 1559 കുട്ടികൾ. ഉത്തരപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് മൂല്യനി൪ണയ ക്യാമ്പുകളിലേക്കാണ് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.