തിരുവനന്തപുരം: മഞ്ഞുരുകലിൻെറ സൂചനനൽകി പാ൪ട്ടി ചെയ൪മാൻ കൂടിയായ പിതാവ് ആ൪. ബാലകൃഷ്ണപിള്ളയുമായി മന്ത്രി ഗണേഷ്കുമാ൪ കൂടിക്കാഴ്ച നടത്തി. മന്ത്രി ഷിബു ബേബിജോൺ നടത്തുന്ന അനുനയനീക്കത്തിനൊടുവിൽ വ്യാഴാഴ്ച രാത്രി ഏഴേകാലോടെ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
പിള്ളയുമായി ഏറെക്കാലമായി ഇടഞ്ഞുനിൽക്കുന്ന ഗണേഷ്, മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാൻ പിതാവുൾപ്പെടെ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് സമവായത്തിന് തയാറാകുന്നത്. ഗണേഷിൻെറ മന്ത്രിസ്ഥാനത്തിൻെറ കാര്യത്തിൽ തീരുമാനമെടുക്കാൻ യു.ഡി.എഫ് യോഗം നടക്കുംമുമ്പ് ഷിബു ബേബിജോൺ കൊട്ടാരക്കരയിലായിരുന്ന പിള്ളയുമായി ഫോണിൽ സംസാരിച്ചിരുന്നു. സമവായത്തിന് മകൻ തയാറായാൽ തനിക്കും വിരോധമില്ലെന്ന സൂചന പിള്ള നൽകിയതോടെ വൈകുന്നേരം തിരുവനന്തപുരത്ത് കൂടിക്കാഴ്ചക്ക് ധാരണയുണ്ടാക്കി. തലസ്ഥാനത്തെത്തിയ പിള്ളയുമായി അദ്ദേഹത്തിൻെറ വസതിയിൽ മന്ത്രി ഷിബു ആദ്യം ച൪ച്ച നടത്തി. അൽസമയം കഴിഞ്ഞ് ഗണേഷുമൊത്ത് തിരികെയെത്തി.
തുട൪ന്ന് ഷിബുവിൻെറ സാന്നിധ്യത്തിൽ പിള്ളയും ഗണേശും 25 മിനിറ്റ് ച൪ച്ചനടത്തി.
പുറത്ത് പ്രചരിക്കുന്ന പല കാര്യങ്ങളും അസത്യമാണെന്നും ഭാര്യയുമായി യോജിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഗണേഷ് പിതാവിനെ ധരിപ്പിച്ചെന്നും അറിയുന്നു. രണ്ടുദിവസം കഴിഞ്ഞ് ചേരുന്ന പാ൪ട്ടി നേതൃയോഗത്തിലേക്ക് ഗണേഷിനെ പിള്ള ക്ഷണിച്ചതായും ഇതിന് അദ്ദേഹം സമ്മതം അറിയിച്ചതായും സൂചനയുണ്ട്.
പുറത്തുവന്ന ഗണേഷ്കുമാ൪, പിതാവിനെ കാണാനാണ് വന്നതെന്നുംഅസ്വാഭാവികമായി ഒന്നും ഇല്ലെന്നും മാധ്യമപ്രവ൪ത്തകരെ അറിയിച്ചു. എന്നാൽ പ്രതികരിക്കാൻ പിള്ള തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.