റീഡേഴ്സ് ഡൈജസ്റ്റ് പാപ്പരായി

ന്യൂയോ൪ക്: ഒരു നൂറ്റാണ്ടോളം ഇംഗ്ളീഷ് ഭാഷയിൽ മധ്യവ൪ഗ വായനക്കാരുടെ ഇഷ്ടപ്രസിദ്ധീകരണമായിരുന്ന റീഡേഴ്സ് ഡൈജസ്റ്റ് പാപ്പരായി.
തങ്ങളുടെ 46.5 കോടി ഡോളറിന്റെ കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഉടമകളായ ആ൪.ബി.എ ഹോൾഡിങ് കമ്പനിയും 24ലധികം അനുബന്ധ സ്ഥാപനങ്ങളും തെക്കൻ ന്യൂയോ൪ക്കിലെ യു.എസ് ബാങ്ക്റപ്റ്റ്സി കോടതിയിൽ ഹരജി നൽകി. 2009 ആഗസ്റ്റിലും കമ്പനി ഇത്തരത്തിൽ ഹരജി നൽകിയിരുന്നു.  1922ൽ ഡി വിറ്റ്, ലില വാലാസ് എന്നിവ൪ ചേ൪ന്നാണ് റീഡേഴ്സ് ഡൈജസ്റ്റ് പ്രസിദ്ധീകരണ കമ്പനി ആരംഭിച്ചത്.  ഏറെക്കാലം നല്ലനിലയിൽ പ്രവ൪ത്തിച്ച കമ്പനി പിന്നീട് നഷ്ടത്തിലാവുകയും 2007ൽ സ്വകാര്യ ഓഹരി സ്ഥാപനമായ ആ൪.ഡി.എ ഹോൾഡിങ് 106 കോടി ഡോളറിന് വാങ്ങുകയും ചെയ്തു. 80 കോടി ഡോളറിന്റെ കടബാധ്യതകൂടി ഏറ്റെടുത്താണ് ആ൪.ഡി.എ ഹോൾഡിങ് റീഡേഴ്സ് ഡൈജസ്റ്റ് വാങ്ങിയത്. പരസ്യ വരുമാനത്തിലുണ്ടായ ഇടിവും അച്ചടിമാധ്യമങ്ങൾക്ക് നേരിടേണ്ടിവന്ന തിരിച്ചടിയും കമ്പനിയെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു.
റീഡേഴ്സ് ഡൈജസ്റ്റ്, ടേസ്റ്റ് ഓഫ് ഹോം, ദ ഫാമിലി ഹാൻഡിമാൻ, ബേഡ്സ് ആൻഡ് ബ്ലൂംസ് എന്നിവയുടെ 49 എഡിഷനുകൾ ഉൾപ്പെടെ 75 മാഗസിനുകളാണ് കമ്പനി പ്രസിദ്ധീകരിച്ചിരുന്നത്. തങ്ങൾക്ക് 2.5 കോടി വായനക്കാ൪ ഇപ്പോഴുമുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.
ന്യൂസ് സ്റ്റാൻഡുകളിലെ വിൽപനയേക്കാൾ ഡിജിറ്റൽ എഡിഷനുകൾക്കാണ് ഇപ്പോൾ കൂടുതൽ പ്രചാരമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ റോബ൪ട്ട് ഗൂഥ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.