കുമളി: പെരിയാ൪ കടുവാ സങ്കേതത്തിൽ ഇടവേളക്ക് ശേഷം വീണ്ടും മദമിളകിയ കൊമ്പൻെറ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലെ വിവിധ ഭാഗങ്ങളിൽ അഞ്ച് ആനകൾ ചെരിയാനിടയായത് ഈ കൊമ്പൻെറ ആക്രമണം മൂലമാണെന്ന് വ്യക്തമായി.
വേനൽച്ചൂട് കനത്തതാണ് മദമിളകാൻ കാരണമെന്നാണ് വിലയിരുത്തൽ. 2010 ൽ കൊമ്പൻെറ ആക്രമണത്തിൽ ഒമ്പത് ആനകൾ ചെരിഞ്ഞിരുന്നു.
പിടിയാനകളും കുട്ടിക്കൊമ്പന്മാരും ഇതിൽപെടും. തേക്കടി റേഞ്ചിലെ പച്ചക്കാട്, നെല്ലിക്കാംപെട്ടി ഭാഗങ്ങളിലും വള്ളക്കടവ് റേഞ്ചിലെ വാമനകുളം ഭാഗത്തുമാണ് ഈ ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. 201 0 ൽ തുട൪ച്ചയായി ആനകൾ ചെരിഞ്ഞത് വിവാദമായിരുന്നു.
ഇതേ തുട൪ന്ന് വനംവകുപ്പിലെ സീനിയ൪ വെറ്ററിനറി ഡോക്ട൪മാരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ ആനയെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ചികിത്സിക്കുന്നതിനും വനംവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇക്കുറി ഇത്തരം സംവിധാനങ്ങൾ സജീവമല്ലാത്തത് കൂടുതൽ പ്രശ്നം സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.