മനില: തെക്കൻ ഫിലിപ്പീൻസിൽ അബൂസയ്യാഫ്-മോറോ നാഷനൽ ലിബറേഷൻ ഫ്രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ 21 പേ൪ കൊല്ലപ്പെട്ടു. സുലു പ്രവിശ്യയിലെ പടിക്കുലിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ എട്ട് മോറോ വിമതരും 13 അബൂസയ്യാഫ് സംഘാംഗങ്ങളും ഉൾപെടുന്നു. നേരത്തെ സഹകരിച്ച് പ്രവ൪ത്തിച്ചിരുന്ന ഇരുവിഭാഗങ്ങളും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണിത്.
കഴിഞ്ഞദിവസം അബൂസയ്യാഫ് പ്രവ൪ത്തകന് നേരെ മോറോ വിഭാഗം ആക്രമണം നടത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ജോ൪ഡനിലെ ടി.വി ജേണലിസ്റ്റ് ബക്ക൪ അബ്ല്ല അതിയാനയും രണ്ട് യൂറോപ്യന്മാരുമടക്കം അബൂസയ്യാഫ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണമെന്ന് മോറോ കമാൻഡ൪ കബീ൪ മാലിക് അറിയിച്ചു. എന്നാൽ, അത്യാനിയുടെ സഹായികളായ രണ്ട് ഫിലിപ്പീനികളെ മാത്രമാണ് ഇവ൪ വിട്ടയച്ചത്.
സുലു പ്രവിശ്യയെ തീവ്രവാദമുക്തമാക്കുന്നതിന് സ൪ക്കാറിനെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. 2000 മുതൽ ഇവിടം അബൂസയ്യാഫിൻെറ കേന്ദ്രമാണെന്നും മാലിക് കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.