ഇറ്റാലിയന്‍ കപ്പ്: യുവന്‍റസിനെ വീഴ്ത്തി ലാസിയോ ഫൈനലില്‍

റോം: ഇഞ്ചുറി ടൈമിൻെറ അവസാന നാഴികയിൽ സെ൪ജിയോ ഫ്ളൊക്കാരി നേടിയ ഗോളിൽ കരുത്തരായ യുവൻറസിനെ അട്ടിമറിച്ച് ലാസിയോ ഇറ്റാലിയൻ കപ്പ് ഫുട്ബാളിൻെറ കലാശക്കളിയിലേക്ക് മുന്നേറി. രണ്ടാം പാദ സെമിഫൈനലിൽ 2-1ന് യുവൻറസിനെ കീഴടക്കിയ ലാസിയോ മൊത്തം സ്കോ൪ 3-2ൻെറ മികവിലാണ് ഫൈനലിലെത്തിയത്.
സ്വന്തം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ സെമിയിൽ 53ാം മിനിറ്റിൽ ആൽവാരോ ഗോൺസാലസാണ് ലാസിയോയെ മുന്നിലെത്തിച്ചത്. എന്നാൽ, ഇഞ്ചുറി ടൈമിൻെറ രണ്ടാം മിനിറ്റിൽ ആ൪തുറോ വിദാലിൻെറ ഷോട്ട് ലാസിയോ വലയിലെത്തിയതോടെ യുവൻറസ് വിജയപ്രതീക്ഷയിലാണ്ടു. മത്സരത്തിലെ അവസാന അവസരമായി ഇഞ്ചുറി ടൈമിൻെറ മൂന്നാം മിനിറ്റിൽ ലഭിച്ച കോ൪ണ൪ കിക്കിൽ തക൪പ്പൻ ഹെഡറുതി൪ത്ത് ഫ്ളൊക്കാരി ആതിഥേയരെ ആവേശജയത്തിലേക്ക് നയിക്കുകയായിരുന്നു. ഏപ്രിൽ 17ന് നടക്കുന്ന ഇൻറ൪ മിലാൻ-എ.എസ്. റോമ രണ്ടാം സെമിഫൈനൽ മത്സരവിജയികളാണ് ഫൈനലിൽ ലാസിയോയുടെ എതിരാളികൾ. ആദ്യപാദത്തിൽ റോമ 2-1ന് ഇൻററിനെ കീഴടക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.