മലപ്പുറത്ത് വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ബസിൽ നിന്ന് തെറിച്ച് വീണ് മധ്യവയസ്‌കൻ മരിച്ചു. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയംകാവിലെ എലിമ്പാട്ട് സത്താ൪ (55) ആണ് മരിച്ചത്. സ്റ്റേപ്പിൽ ഇറങ്ങാനായി വാതിലിനടുത്ത് നിൽക്കവെ തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ ടയറുകൾ കയറി തത്ക്ഷണം മരണം സംഭവിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.