തിരുവനന്തപുരത്ത് നഴ്സിങ് ഹോസ്റ്റല്‍ കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്കൂൾ ഓഫ് നഴ്സിങ് ഹോസ്റ്റൽ കെട്ടിടത്തിന് തീപിടിച്ചു. തീപിടുത്തത്തിൽ ഇരു നില കെട്ടിടത്തിന്റെ ആദ്യ നില പു൪ണമായും കത്തിനശിച്ചു. ആളപായമില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. സംഭവ സമയം നിരവധി വിദ്യാ൪ഥികൾ ഹോസ്റ്റലിലുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട ജീവനക്കാ൪ വേഗത്തിൽ വിദ്യാ൪ഥികളെ ഒഴിപ്പിക്കുകയായിരുന്നു. തീ പിടിച്ച കെട്ടിടത്തിനകത്തുപെട്ടുപോയ ഒരു വിദ്യാ൪ഥിയെ അതിസാഹസികമായാണ് സ്ഥലത്തെത്തിയ ഫയ൪ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. ഇപ്പോഴും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിന്റെകാരണം വ്യക്തമല്ല. ഷോ൪ട്ട് സ൪ക്യൂട്ടാകാമെന്നാണ് കരുതുന്നത്. സിറ്റി പൊലീസ് കമ്മീഷന൪ ടി. വിജയന്റെനേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് ആരോഗ്യ മന്ത്രി വി. ശിവകുമാറും കെ മുരളീധരൻ എം.എൽ.എയും സ്ഥലത്തെത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.