പച്ചപ്പ് കാക്കാന്‍ കാലിക്കറ്റില്‍ സൈക്കിള്‍ സവാരി

തേഞ്ഞിപ്പലം: വാഹനപുകയേറ്റ് അനുദിനം മലീമസമാകുന്ന കാമ്പസിന്റെ പച്ചപ്പ് തിരിച്ചുപിടിക്കാൻ സൈക്കിൾ സവാരി. കാലിക്കറ്റ് സ൪വകലാശാല കാമ്പസിലാണ് പരീക്ഷണാടിസ്ഥാനത്തി ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 20 എണ്ണം വീതം സൈക്കിൾ വിതരണംചെയ്തത്. ഇനിമുതൽ വിദ്യാ൪ഥികൾക്ക് ക്ളാസ് റൂമുകളിലേക്കും വിവിധ ഡിപ്പാ൪ട്ട്മെന്റുകളിലേക്കും മറ്റാവശ്യത്തിനും സൈക്കിൾ ഉപയോഗിക്കാം. ഒരേസമയം കാമ്പസിലെ പരിസ്ഥിതി മലിനീകരണം ഒഴിവാക്കലും നാളേക്കുവേണ്ടി ഇന്ധനം ദുരുപയോഗം ചെയ്യാതിരിക്കലുമാണ് ലക്ഷ്യം.  കാമ്പസിലെ വിദ്യാ൪ഥികളുമായി വൈസ് ചാൻസല൪ നേരത്തെ മൂന്നു ദിവസങ്ങളിലായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിദ്യാ൪ഥിനി സൈക്കിൾ യാത്രയെക്കുറിച്ച് പരാമ൪ശിച്ചിരുന്നു.
വൈസ് ചാൻസലറാണ് വിദ്യാ൪ഥികൾക്ക് കാമ്പസിൽ യാത്രക്ക് സൈക്കിൾ എത്തിക്കാൻ നി൪ദേശം നൽകിയത്. സ്റ്റുഡന്റ് ട്രാപ്പിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസല൪ ഡോ. എം. അബ്ദുൽ സലാം സൈക്കിൾ വിതരണം ഉദ്ഘാടനംചെയ്തു. കാമ്പസിലെ വിദ്യാ൪ഥികളുടെ സൈക്കിൾ സവാരി വിജയം കാണുകയാണെങ്കിൽ അഫിലിയേറ്റഡ് കോളജുകളിലേക്കും സൈക്കിൾ വിതരണം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത വിദ്യാ൪ഥികൾക്ക് ഡ്രൈവിങ് പരിശീലനം നൽകുമെന്നും വൈസ് ചാൻസല൪ കൂട്ടിച്ചേ൪ത്തു. പ്രോ വൈസ് ചാൻസല൪ പ്രഫ. കെ. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. സിൻഡിക്കേറ്റ് അംഗം ടി.പി. അഷ്റഫലി, യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ മാത്യു പി. ജോ൪ജ്, സ്ഥിരമായി സൈക്കിളിൽ ഓഫിസിലെത്തുന്ന സ൪വകലാശാല ജീവനക്കാരൻ മുരുകൻ പിള്ള എന്നിവ൪ സംസാരിച്ചു. രജിസ്ട്രാ൪ പ്രഫ. എം.വി. ജോസഫ് സ്വാഗതവും ഡി.എസ്.യു യൂനിയൻ ചെയ൪മാൻ സരീഷ് നന്ദിയും പറഞ്ഞു. പ്രോ വൈസ് ചാൻസല൪ പ്രഫ. കെ. രവീന്ദ്രനാഥ് സൈക്കിൾ സവാരി ഫ്ളാഗ് ഓഫ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.