കൃത്രിമം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂദൽഹി: സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാൻ ടിക്കറ്റ് ബുക്കിങ്ങിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച  രണ്ട് എയ൪ ഇന്ത്യ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.  എയ൪ ഇന്ത്യ ദൽഹി ബുക്കിങ് ഓഫിസിലെ കസ്റ്റമ൪ കെയ൪ ഓഫിസ൪മാരാണ് സസ്പെൻഷനിലായത്. എയ൪ ഇന്ത്യ വിമാനത്തിൽ സീറ്റ് ഉണ്ടായിരിക്കെ, ബുക്കിങ് തടഞ്ഞുവെക്കുകയാണ് ഇവ൪ ചെയ്തത്.  ഇതിലൂടെ സ്വകാര്യവിമാനക്കമ്പനികൾക്ക് കൂടിയ തുകക്ക് ടിക്കറ്റ് വിൽക്കാൻ അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം.
 ടിക്കറ്റ് തടഞ്ഞുവെക്കപ്പെട്ട റൂട്ടിൽ എയ൪ ഇന്ത്യയുടെ അതേസമയത്ത് മറ്റൊരു സ്വകാര്യ കമ്പനിയുടെ വിമാനവും സ൪വീസ് നടത്തുന്നുണ്ട്.
ജനുവരി നാലിന് ദൽഹിയിൽനിന്ന്  കൊച്ചി വഴി തിരുവനന്തപുരത്തേക്കുള്ള എയ൪ ഇന്ത്യ AI 048 വിമാനത്തിൽ യാത്രചെയ്ത വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന് തോന്നിയ സംശയമാണ് കൃത്രിമം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്.
 പ്രസ്തുത വിമാനത്തിൽ സീറ്റ് ബുക് ചെയ്യാൻ ശ്രമിച്ച പ്രമുഖരുൾപ്പെടെ പല൪ക്കും സീറ്റ് ലഭിച്ചിരുന്നില്ല. എന്നാൽ, വിമാനത്തിൽ 23 സീറ്റ് കാലിയായിരുന്നു. ഇതിൻെറ കാരണം അന്വേഷിച്ചപ്പോഴാണ് രണ്ടു ഉദ്യോഗസ്ഥ൪ ആരുടെയും പേരില്ലാതെ 23 സീറ്റ് ഗ്രൂപ് ബുക്കിങ് നടത്തി തടഞ്ഞുവെച്ചതായി കണ്ടെത്തിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.