ഷൊ൪ണൂ൪: മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവ൪ക്ക് റിസ൪വേഷൻ ബോഗികൾ നൽകാതെ റെയിൽവേ അധികൃത൪ യാത്രക്കാരെ വലച്ചു. ഇതിൽ പ്രതിഷേധിച്ച് ഷൊ൪ണൂ൪ റെയിൽവേ ജങ്ഷനിൽ യാത്രക്കാ൪ ട്രെയിൻ രണ്ടുമണിക്കൂറോളം തടഞ്ഞിട്ടു. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ട്രെയിനാണ് യാത്രക്കാ൪ തടഞ്ഞത്. 22 ബോഗികളുള്ള ട്രെയിനിൽ രണ്ട് ടു ടയ൪ എ.സി, മൂന്ന് ത്രീ ടയ൪ എ.സി, പന്ത്രണ്ട് സ്ളീപ്പ൪, രണ്ട് ജനറൽ, ഒരു പാൻട്രികാ൪, രണ്ട് എസ്.എൽ.ആ൪ എന്നിങ്ങനെയാണ് കമ്പാ൪ട്ട്മെൻറുകളുള്ളത്. ഇതിൽ ഒരു ടു ടയ൪ എ.സിയും ഒരു ത്രീടയ൪ എ.സിയും ഘടിപ്പിക്കാത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
തിരുവനന്തപുരത്തുനിന്ന് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായി വന്നവരോട് ടിക്കറ്റ് പരിശോധക൪ പകരം ഘടിപ്പിച്ച ബോഗികളിൽ കയറാൻ നി൪ദേശിച്ചു. ബോഗിക്കുള്ളിൽ കയറിയപ്പോഴാണ് തങ്ങൾ ബുക്ക് ചെയ്ത യാത്രാസൗകര്യമല്ല ലഭിച്ചതെന്ന് പലരും അറിഞ്ഞത്. എറണാകുളത്ത് വന്ന ശേഷവും ബോഗികൾ മാറ്റാൻ തയാറാകാഞ്ഞതോടെ യാത്രക്കാ൪ പത്തുമിനിറ്റോളം അവിടെ ട്രെയിൻ തടഞ്ഞിട്ടു. വൈകീട്ട് നാലോടെ ഷൊ൪ണൂ൪ ജങ്ഷനിലെത്തിയപ്പോൾപ്രകോപിതരായ യാത്രക്കാ൪ എൻജിൻ മാറ്റാൻ അനുവദിക്കാതെ ട്രെയിനിന് മുന്നിൽനിന്നു. രണ്ടുമണിക്കൂറോളം ഈ സ്ഥിതി തുട൪ന്നതോടെ പലരും ഉപരോധക്കാരോട് തട്ടിക്കയറാൻ തുടങ്ങി. ബഹളം കൂടിവന്നതോടെ ഇവ൪ റെയിൽവേ അധികാരികളെ ശപിച്ച് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.