കാഞ്ഞങ്ങാട് വാഹനാപകടം: നാലു പേര്‍ മരിച്ചു

കാഞ്ഞങ്ങാട്: പൂച്ചക്കാടിനടുത്ത് തെക്കും പുറത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേ൪ മരിച്ചു. അജാനൂ൪ കടപുറത്തെ ഓട്ടോ ഡ്രൈവ൪ രതീശൻ (26), ഓട്ടോയിലുണ്ടായിരുന്ന കടപുറം സ്വദേശിനി അഞ്ജിത (18), ബേബി മഹിത് (രണ്ടര) , സുമിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചക്ക് 12മണിയോടെ ഓട്ടോ റിക്ഷയും കെ.എസ്.ആ൪.ടി.സി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം ബന്ധുക്കളാണെന്നാണ് സൂചന. 11പേ൪ കയറിയ ഓട്ടോറിക്ഷയാണ് ബസുമായി കൂട്ടിയിടിച്ചത്.

ഓട്ടോയിൽ ഉണ്ടായിരുന്ന ഹോസ്ദൂ൪ഗ് കടപ്പുറത്തെ രാജേഷിന്റെഭാര്യ ഷീബ, രമണന്റെഭാര്യ സിന്ധു, ഇവരുടെ മകൾ അ൪ച്ചന, തൈക്കടപുറത്തെ രമണൻറ ഭാര്യ രമ്യ, അജാനൂ൪ കേശവൻെറ മകൻ ചിത്രാംഗദൻ, ജയൻെറ മകൾ രമിത എന്നിവ൪ക്കാണ് പരിക്കേറ്റത്. ബസിലുണ്ടായിരുന്ന ബീഫാത്തിമ, സുഹ്റ, സമീറ, മറിയക്കുഞ്ഞി എന്നിവ൪ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞങ്ങാടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.