വൈദ്യുതി നിയന്ത്രണം മേയ് അവസാനംവരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി ഉപഭോഗം പ്രതിദിനം 56 ദശലക്ഷം യൂനിറ്റാണെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. വേനൽകാലമാകുമ്പോൾ ഇത് 60 ദശലക്ഷം ആകുമെന്നും നിയമസഭയിൽ എം. ചന്ദ്രനെ മന്ത്രി അറിയിച്ചു.
1881 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപിക്കാനുള്ള ജലം സംഭരണികളിൽ ഉണ്ട്.കരുതൽ ശേഖരം കഴിച്ച് സംഭരണികളിലെ വെള്ളം ഉപയോഗിച്ച് 133 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ കഴിയും.  ലോഡ്ഷെഡിങ്ങും വൈദ്യുതി നിയന്ത്രണവും മേയ് 31 വരെ തുടരുമെന്ന് വി. ശിവൻകുട്ടിയെ അറിയിച്ചു.
വൈദ്യുതി ബോ൪ഡ് പുന$സംഘടിപ്പിക്കുമ്പോൾ പൊതുമേഖലയിൽ പ്രവ൪ത്തിക്കുന്ന ഒറ്റക്കമ്പനിയായി നിലനി൪ത്തുമെന്ന് കെ.വി. വിജയദാസിനെ അറിയിച്ചു. ഹൈകോടതിയിൽ നിലവിലുള്ള 125 കേസുകളിൽനിന്നായി 212 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്ന് ഇ.എസ്. ബിജിമോൾ, കെ. അജിത്ത്, ഗീതാഗോപി, വി.എസ്.  സുനിൽകുമാ൪ എന്നിവരെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.