Posted On
date_range Updated On
date_range അഞ്ചേരി ബേബി വധക്കേസ്: മണിയടക്കം മൂന്നു പേരുടെ റിമാന്റ് കാലാവധി 31 വരെ നീട്ടി
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ റിമാന്റിൽ കഴിയുന്ന സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം മണിയടക്കം മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധി ഡിസംബ൪ 31 വരെ നീട്ടി. റിമാന്റ് കാലാവധി കഴിഞ്ഞതിനെത്തുട൪ന്ന് മണിയേയും ഒന്നും മൂന്നും പ്രതികളായ കൈനകരി കുട്ടൻ, ഒ.ജി.മദനൻ എന്നിവരെയും തിങ്കളാഴ്ച നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
മൂന്നുപേരും നൽകിയ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. മണിയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.