മോഡിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ഗാന്ധി

സാനന്ദ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇതാദ്യമായി ഗുജറാത്തിലത്തെിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷമായ വിമ൪ശം അഴിച്ചുവിട്ടു. ഗുജറാത്ത് തിളങ്ങുന്നുവെന്ന ബി.ജെ.പി വാദം തെറ്റാണെന്ന് പറഞ്ഞ രാഹുൽ, മോഡിയെ എല്ലാ കാര്യങ്ങളെയും ലാഭക്കണ്ണോടെ നോക്കുന്നയാൾ എന്നാണ് വിശേഷിപ്പിച്ചത്.
ഇവിടെ ജനങ്ങളുടെ ശബ്ദം കേൾക്കാനില്ല. മറിച്ച് മോഡിയുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. അദ്ദേഹമാകട്ടെ, സാധാരണക്കാരെ ശ്രദ്ധിക്കുന്നുമില്ല. അദ്ദേഹത്തിന് അദ്ദഹത്തിന്‍്റെതായ സ്വപ്നങ്ങൾ മാത്രമാണുള്ളത്. ജനങ്ങളുടെ സ്വപ്നം തങ്ങളേടുതുകൂടിയായി കാണുന്നവരാണ് യഥാ൪ഥ നേതാക്കൾ. ആ ഗുണമൊന്നും മോഡിക്കില്ല -സാനന്ദിൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യവെ രാഹുൽ പറഞ്ഞു.  
ഗുജറാത്ത് തിളങ്ങുന്നുവെന്നതിന്‍്റെ യാതൊരു സൂചനയും കാണുന്നില്ളെന്ന് പറഞ്ഞ രാഹുൽ സംസ്ഥാനത്തെ ദരിദ്ര വിഭാഗം നേരിടുന്ന പ്രശ്നങ്ങളും തുറന്നുകാട്ടി. ഭരണകൂടത്തിന് കുടിവെള്ളം പോലും ശരിയാംവിധം എത്തിക്കാനാവുന്നില്ല. ഇവിടെ 10 ലക്ഷം തൊഴിൽ രഹിതരാണുള്ളത്. കഴിഞ്ഞ വ൪ഷം ഗുജറാത്ത് നിയമസഭ കേവലം 25 ദിവസമാണ് പ്രവ൪ത്തിച്ചതെന്നും രാഹുൽ കൂറ്റപ്പെടുത്തി. 14,000 വിവരാവകാശ അപേക്ഷകൾ ഗുജറാത്തിൽ കെട്ടിക്കിടക്കുകയാണെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നാൽ സംസ്ഥാനത്തിന്‍്റെ യഥാ൪ഥ മുഖം വ്യക്തമാകുമെന്നും രാഹുൽ കൂട്ടിച്ചേ൪ത്തു.  
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍്റെ അവസാന ദിനമായ ഇന്ന് രാഹുൽഗാന്ധി രണ്ട് റാലികളിലാണ് പങ്കെടുത്തത്. നേരത്തെ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഗുജറാത്തിൽ പ്രചാരണത്തിനത്തെിയിരുന്നു. ഡിസംബ൪ 13,17 തീയതികളിലാണ് തെരഞ്ഞെടുപ്പ്. 20നാണ് ഫലം പുറത്തുവരിക.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.