തിരുവനന്തപുരം: കോഴിക്കോട് നെല്ലിപ്പൊയിൽ കളപ്പുരക്കൽ വീട്ടിലേക്ക് ഒരേ ദിവസം രണ്ട് മെഡലുകൾ വന്നെത്തുമ്പോൾ അച്ഛൻ സുരേഷിന് അതെങ്ങനെ ഉൾക്കൊള്ളണമെന്നറിയില്ല. മരപ്പണിക്കാരനായ സുരേഷിൻെറയും അമ്മ അജിതയുടെയും പ്രാ൪ഥനമാത്രമാണ് ഈ നടത്തക്കാ൪ക്ക് കൂട്ട്. നെല്ലിപ്പൊയിൽ സെൻറ് ജോൺസ് എച്ച്.എസിലെ കെ.ആ൪. സുജിത്തിൻെറ സ്വ൪ണനേട്ടത്തിന് വെള്ളി മെഡൽ കൊണ്ടാണ് അനിയത്തി സുജിത കൂട്ടുവന്നത്. ജൂനിയ൪ ആൺകുട്ടികളുടെ അഞ്ച് കി.മീ നടത്തത്തിലാണ് സുജിത് നാല് വ൪ഷം പഴക്കമുള്ള റെക്കോഡ് തക൪ത്തത്. ഏട്ടൻ റെക്കോഡ് തക൪ത്തതറിയാതെ തൊട്ടുപിറകെ അനിയത്തി സുജിത നടന്നത് വെള്ളിയിലേക്കായിരുന്നു. ജൂനിയ൪ പെൺകുട്ടികളുടെ മൂന്ന് കി.മീ നടത്തത്തിലാണ് സുജിത വെള്ളി നേടിയത്. 2008ൽ കോഴിച്ചൽ ജി.എച്ച്.എസിലെ ഇമാനുവൽ സെബാസ്റ്റ്യൻ സ്ഥാപിച്ച 23.19.60 സമയമാണ് സുജിത് തക൪ത്തത്. തനിക്ക് മെഡൽ കിട്ടുമെന്ന് കരുതിയിരുന്നില്ലെങ്കിലും ഏട്ടൻ അത് നേടുമെന്ന ഉറപ്പിലായിരുന്നു സുജിത. തനിക്കാണ് സ്വ൪ണമെന്ന് അറിഞ്ഞത് മുതൽ തൊട്ടു പിറകെ നടക്കുന്ന അനിയത്തിയുടെ മത്സരഫലത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു സുജിത്. കഴിഞ്ഞ വ൪ഷത്തെ മീറ്റിൽ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സുജിത്തിന് മധുര പ്രതികാരമായി ഈ വിജയം. രണ്ട് വ൪ഷം മുമ്പ് മാത്രം സ്കൂളിലെത്തിയ മിനീഷ് ആണ് പത്താം ക്ളാസുകാരനായ സുജിത്തിൻെറ പരിശീലകൻ. ജൂനിയ൪ ആൺകുട്ടികളുടെ അഞ്ച് കി.മീ നടത്തത്തിൽ കഴിഞ്ഞ സംസ്ഥാന മീറ്റിൽ ഒന്നാം സ്ഥാനക്കാരനായ കോഴിക്കോട് മണിയൂ൪ പഞ്ചായത്ത് എച്ച്.എസിലെ അരുൺദേവിനാണ് രണ്ടാം സ്ഥാനം. പാലക്കാട് പറളി എച്ച്.എസിലെ കെ.എം. മനുവിനാണ് വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.