കൊച്ചി മെട്രോ: ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻെറ ഡയറക്ട൪ ബോ൪ഡ് യോഗം ചൊവ്വാഴ്ച ചേരും. കെ.എം.ആ൪.എൽ ഓഫിസിൽ ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന യോഗത്തിൽ ചെയ൪മാൻ കേന്ദ്ര നഗര വികസന സെക്രട്ടറി സുധീ൪ കൃഷ്ണയടക്കം മുഴുവൻ ഡയറക്ട൪ ബോ൪ഡംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. എന്നാൽ, നി൪ണായക തീരുമാനങ്ങളൊന്നും യോഗത്തിൽ ഉണ്ടാകാൻ സാധ്യതയില്ല.
പ്രധാനമായും പദ്ധതി നടത്തിപ്പിൽ ഡി.എം.ആ൪.സിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് അന്തിമ തീരുമാനം ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ, ഈ വിഷയം ചൊവ്വാഴ്ചത്തെ ഡയറക്ട൪ ബോ൪ഡിൻെറ അജണ്ടയിൽ ഉൾപ്പെട്ടിട്ടില്ല. കൊച്ചി മെട്രോയിലെ ഡി.എം.ആ൪.സിയുടെ പങ്കാളിത്തം ഏതളവുവരെ എന്ന് തീരുമാനിക്കാൻ സുധീ൪ കൃഷ്ണ അധ്യക്ഷനും ദൽഹി, കേരള, ചീഫ് സെക്രട്ടറിമാ൪ അംഗങ്ങളുമായി പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതി ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഈ വിഷയത്തിൽ സമിതി അംഗങ്ങൾ പരിഗണിക്കേണ്ട നോട്ട് തയാറാക്കാൻ ഡി.എം. ആ൪.സി എം.ഡി മങ്കൂസിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, മങ്കൂസിങ് തയാറാക്കി നൽകിയ നോട്ട് രണ്ടു പ്രാവശ്യവും സുധീ൪ കൃഷ്ണ നിരാകരിച്ചു. ഡി.എം.ആ൪.സിയുടെ പങ്കാളിത്തം പരമാവധി കുറക്കാൻ നടത്തുന്ന ശ്രമത്തിൻെറ ഭാഗമായാണ് സുധീ൪ കൃഷ്ണയുടെ നടപടി.  മങ്കൂസിങ്ങിനെ കൊണ്ടുതന്നെ ഫലത്തിൽ ഡി. എം. ആ൪.സിയെ പുറത്തുനി൪ത്തുന്ന രീതിയിലെ റിപ്പോ൪ട്ട് തയാറാക്കി അംഗീകാരം നൽകാനാണ് ശ്രമം. ഇതിനുശേഷമേ വിഷയം കെ.എം.ആ൪.എല്ലിൽ അജണ്ടയാക്കി ച൪ച്ച ചെയ്ത് തീരുമാനിക്കൂ. പദ്ധതിക്ക് വായ്പ നൽകുന്നതിന് മുന്നോടിയായി വിവരശേഖരണത്തിനെത്തിയ ജെയ്ക്കയുടെ സംഘവും പദ്ധതിയിൽ ഡി.എം. ആ൪.സിയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ദൽഹിയിലും മറ്റും ഡി.എം.ആ൪.സി നേടിയ പ്രവ൪ത്തന വിജയമാണ് ഈ നിലയിലെ വിലയിരുത്തലിന് സംഘത്തെ പ്രേരിപ്പിച്ചത്. എന്നാൽ, ഈ സാഹചര്യത്തിലും പങ്കാളിത്തം പേരിന് മാത്രമാക്കി സാമ്പത്തിക നേട്ടം കൊയ്യുന്നതിനുള്ള മാ൪ഗങ്ങളാണ് സുധീ൪ കൃഷ്ണയുടെ നേതൃത്വത്തിൽ ഐ.എ.എസ് ലോബി തേടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്ര നഗര വികസന മന്ത്രിയുടേതുമൊക്കെ പിന്തുണയും ഇവ൪ക്കുണ്ടെന്ന് സംശയിക്കത്തക്ക രീതിയിൽ തന്നെയാണ് ഉദ്യോഗസ്ഥ൪ നടപടികളുമായി മുന്നോട്ടുപോകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.