ബൈക്കില്‍ ബസിടിച്ച് അയ്യപ്പഭക്തന്‍ മരിച്ചു

നീലേശ്വരം: ബൈക്കിൽ കെ.എസ്.ആ൪.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ അയ്യപ്പഭക്തൻ മരിച്ചു. നെല്ലിയടുക്കം പുതുക്കുന്ന് പുതിയപറമ്പൻ വീട്ടിൽ പി. നിതിൻകുമാറാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം.
നെല്ലിയടുക്കത്തുനിന്ന് പരപ്പയിലേക്ക് പോവുകയായിരുന്ന നിതിൻകുമാറിനെ ബിരിക്കുളത്തുനിന്ന് വരുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസ് കാട്ടിപ്പൊയിൽ ആയു൪വേദ ആശുപത്രിക്ക് സമീപത്താണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ നിതിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കെ.എസ്.ആ൪.ടി.സി ബസ് ഡ്രൈവ൪ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
പി. മോഹനൻ-ഗീത ദമ്പതികളുടെ മകനാണ്. സഹോദരി: നീതു (എളേരിത്തട്ട് ഗവ. കോളജ് ഡിഗ്രി വിദ്യാ൪ഥിനി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.